സ്പൈസ്ജെറ്റ് വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു; പക്ഷാഘാതമെന്ന് റിപ്പോർട്ട് 

ആ​ശു​പ​ത്രി​യി​ൽ എത്തിച്ചെങ്കിലും ജീവൻ ര​ക്ഷി​ക്കാ​നായില്ല 
സ്പൈസ്ജെറ്റ് വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു; പക്ഷാഘാതമെന്ന് റിപ്പോർട്ട് 

ഭു​വ​നേ​ശ്വ​ർ: ഭു​വ​നേ​ശ്വ​റി​ൽ​നി​ന്നും കോ​ൽ​ക്ക​ത്ത​യ്ക്കു​ള്ള സ്പൈസ്ജെറ്റ് വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. 48കാരനായ അ​ശോ​ക് കു​മാ​ർ ശര്‍മ്മ എ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. പ​ക്ഷാ​ഘാ​തം സം​ഭ​വിച്ചതാണ് മരണകാരണം എന്നാണ് റിപ്പോർട്ടുകൾ. 

അ​ശോ​ക് കു​മാ​ർ ശ്വാസതടസ്സമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് വി​മാ​നം ഭു​വ​നേ​ശ്വ​റി​ലേ​ക്ക് തി​രി​ച്ചു​പ​റ​ന്നു. ഇന്ന് രാവിലെ 11:15ന് വിമാനം ഭു​വ​നേ​ശ്വ​റി​ൽ തി​രി​ച്ചി​റ​ങ്ങി.  ഉ​ട​ൻ ത​ന്നെ അ​ശോ​ക് കു​മാ​റി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മെ​ഡി​ക്ക​ൽ റൂ​മി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇവിടെനിന്ന് അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ എത്തിച്ചെങ്കിലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നെന്നാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com