ഗതാഗത നിയമ ബോധവല്‍ക്കരണത്തിന് എത്തിയ എംഎല്‍എ കാര്‍ പാര്‍ക്ക് ചെയ്തത് 'നോ പാര്‍ക്കിംഗ്' ഏരിയയില്‍ ; ഫൈനടിച്ച് പൊലീസ്

പൊലീസ് എംഎല്‍എയുടെ കാര്‍ നോ പാര്‍ക്കിങ് മേഖലയില്‍ കണ്ടെത്തുകയും ഫൈനടിക്കുകയുമായിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭുവനേശ്വര്‍: കേന്ദ്രസര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹനനിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ പോയ എം എല്‍ എ വാഹനം പാര്‍ക്ക് ചെയ്തത് നോ പാര്‍ക്കിങ് ഏരിയയില്‍. നിയമലംഘനം കണ്ടെത്തിയ പൊലീസ് എംഎല്‍എയ്ക്ക് ഫൈന്‍ അടിച്ചു നല്‍കി. 

ഭുവനേശ്വറിലാണ് സംഭവം. ബിജു ജനതാദള്‍ നേതാവും ഭുവനേശ്വര്‍ എം എല്‍ എയുമായ അനന്ത നാരായണ്‍ ജനേയ്ക്കാണ് പിഴയൊടുക്കേണ്ടി വന്നത്. ഭുവനേശ്വറിലെ എ ജി സ്‌ക്വയറിനു സമീപത്തെ നോ പാര്‍ക്കിങ് മേഖലയിലാണ് അനന്ത നാരായണ്‍ കാര്‍ പാര്‍ക്ക് ചെയ്തത്. 

പരിഷ്‌കരിച്ച മോട്ടോര്‍ വെഹിക്കിള്‍ നിയമത്തെ കുറിച്ചും ഗതാഗത നിയമങ്ങള്‍ അനുസരിക്കേണ്ട ആവശ്യകതയെ കുറിച്ചും ഭുവനേശ്വര്‍ പൊലീസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പൊലീസ് എംഎല്‍എയുടെ കാര്‍ നോ പാര്‍ക്കിങ് മേഖലയില്‍ കണ്ടെത്തുകയും ഫൈനടിക്കുകയുമായിരുന്നു. 

എന്റെ ഡ്രൈവര്‍ നിയമം ലംഘിച്ച് കാര്‍ നോ പാര്‍ക്കിങ് മേഖലയില്‍ പാര്‍ക്ക് ചെയ്തതിനാലാണ് പൊലീസ് പിഴ ഈടാക്കിയത്. നിയമം എല്ലാവര്‍ക്കും ഒരേപോലെയാണ്. നാം ഗതാഗതനിയമങ്ങള്‍ അനുസരിച്ചേ മതിയാകൂവെന്ന് ഫൈനടിച്ച പൊലീസ് നടപടിയെക്കുറിച്ച് അനന്ത നാരായണ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com