ഇനി ട്രാഫിക് പൊലീസിനെ ഭയക്കേണ്ട!; ലൈസന്‍സും ആര്‍സി ബുക്കും ഹെല്‍മെറ്റില്‍ ഒട്ടിച്ച് യുവാവ്; വൈറല്‍ 

വാഹനപരിശോധനയ്ക്കിടെ, രേഖകള്‍ മറന്നുപോയി എന്ന പ്രശ്‌നം വരില്ലെന്ന് റാം ഷാ
ഇനി ട്രാഫിക് പൊലീസിനെ ഭയക്കേണ്ട!; ലൈസന്‍സും ആര്‍സി ബുക്കും ഹെല്‍മെറ്റില്‍ ഒട്ടിച്ച് യുവാവ്; വൈറല്‍ 

അഹമ്മദാബാദ്: ട്രാഫിക് നിയമലംഘനത്തിന് പിഴ കുത്തനെ ഉയര്‍ത്തിയതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.അതിനിടെ നിയമലംഘനങ്ങള്‍ക്ക് പുതുക്കിയ പിഴനിരക്ക് ചുമത്തുന്നത് നിര്‍ബാധം തുടരുകയുമാണ്. ട്രക്ക് ഡ്രൈവര്‍ക്ക് 80,000 രൂപയിലധികം രൂപ പിഴ ചുമത്തിയത് അടക്കം ഉയര്‍ന്ന പിഴയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതില്‍ ചില രസകരമായ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അത്തരത്തില്‍ ഉയര്‍ന്ന പിഴയില്‍ നിന്ന് രക്ഷപെടാന്‍ വഡോദരയില്‍ നിന്നൊരാള്‍ ചെയ്തതറിഞ്ഞ് ചിരിയിലാണ് സോഷ്യല്‍ ലോകം. 

തന്റെ ഇരുചക്രവാഹനത്തിന്റെ രേഖകളെല്ലാം ഹെല്‍മറ്റില്‍ ഒട്ടിച്ചാണ് റാം ഷായുടെ ഇപ്പോഴത്തെ യാത്ര. ലൈസന്‍സ്, ആര്‍ സി കാര്‍ഡ്, ഇന്‍ഷുറന്‍സ് സ്ലിപ് എന്നിങ്ങനെ എല്ലാ കാര്‍ഡുകളും ഹെല്‍മറ്റില്‍ ഒട്ടിച്ചുചേര്‍ത്തിരിക്കുകയാണ് ഷാ. ഇനി വാഹനപരിശോധനയ്ക്കിടെ, രേഖകള്‍ മറന്നുപോയി എന്ന പ്രശ്‌നം വരില്ലെന്ന് റാം ഷാ പറയുന്നു. റോഡിലൂടെ ഇനി ധൈര്യമായി വാഹനം ഓടിക്കാം. പിഴ ഒടുക്കണമെന്ന ഭയവും വേണ്ടെന്നും റാം ഷാ പറയുന്നു.പുതുക്കിയ ട്രാഫിക് നിയമങ്ങളും പിഴയുമെല്ലാം ഗുജറാത്തില്‍ വരുംദിവസങ്ങളില്‍ പ്രാബല്യത്തില്‍ വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com