കനത്ത പിഴയുടെ പേരിലുളള പ്രതിഷേധത്തിനിടെ ദാരുണാന്ത്യം; ട്രാഫിക് പൊലീസുകാരനുമായുളള തര്‍ക്കത്തില്‍ ഐടി ജീവനക്കാരന് ഹൃദയാഘാതം

ഗതാഗത നിയമലംഘനത്തെ ചൊല്ലി ട്രാഫിക് പൊലീസുകാരനുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു
കനത്ത പിഴയുടെ പേരിലുളള പ്രതിഷേധത്തിനിടെ ദാരുണാന്ത്യം; ട്രാഫിക് പൊലീസുകാരനുമായുളള തര്‍ക്കത്തില്‍ ഐടി ജീവനക്കാരന് ഹൃദയാഘാതം

ലക്‌നൗ: ഗതാഗത നിയമലംഘനത്തെ ചൊല്ലി ട്രാഫിക് പൊലീസുകാരനുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ഐടി ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ അപമര്യാദയായി പെരുമാറിയതായി ഐടി ജീവനക്കാരന്റെ അച്ഛന്‍ ആരോപിച്ചു. 

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. പ്രായമായ അച്ഛനും അമ്മയ്ക്കും ഒപ്പം കാറില്‍ വരികയായിരുന്നു 35കാരനായ ഐടി ജീവനക്കാരന്‍. അതിനിടെ വാഹനം തടഞ്ഞുനിര്‍ത്തിയ ട്രാഫിക് പൊലീസുകാരനുമായി യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടു. ഉടന്‍ ഹൃദയാഘാതം സംഭവിക്കുകയും യുവാവ് ആശുപത്രിയില്‍ വച്ച് മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐടി ജീവനക്കാരന്‍ പ്രമേഹ രോഗിയായിരുന്നുവെന്നും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും ഗൗതം ബുദ്ധ് നഗര്‍ എസ്എസ്പി വൈഭവ് കൃഷ്ണ പറയുന്നു. അതേസമയം ട്രാഫിക് പൊലീസുകാരന്‍ മകനോട് അപമര്യാദയായി പെരുമാറിയതായി അച്ഛന്‍ ആരോപിക്കുന്നു. 

'ട്രാഫിക് നിയമങ്ങള്‍ പരിഷ്‌കരിച്ചതെല്ലാം നല്ലതിന്. എന്നാല്‍ പൊലീസുകാരന്‍ മര്യാദയോടെ സംസാരിക്കേണ്ടത് അനിവാര്യമാണ്. അതിവേഗം വാഹനം ഓടിച്ചതിനോ മറ്റു നിയമലംഘനങ്ങളുടെ പേരിലോ അല്ല വാഹനം നിര്‍ത്തിയത്. പ്രായമായവരാണ് കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നത് എന്ന് പോലും നോക്കാതെയാണ് വാഹനം തടഞ്ഞുനിര്‍ത്തിയത്. ഇതിനെ ഒരു പരിശോധനയായി കാണാന്‍ സാധിക്കുകയില്ല'- 65കാരനായ അച്ഛന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com