'ദിവസക്കണക്കിനാണ് ഹിന്ദുക്കളെ കൊല്ലുന്നത്';ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി പാകിസ്ഥാന്‍ മുന്‍ എംഎല്‍എ

ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി പാകിസ്ഥാനിലെ മുന്‍ എംഎല്‍എ
'ദിവസക്കണക്കിനാണ് ഹിന്ദുക്കളെ കൊല്ലുന്നത്';ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി പാകിസ്ഥാന്‍ മുന്‍ എംഎല്‍എ

ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടി പാകിസ്ഥാനിലെ മുന്‍ എംഎല്‍എ. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ മുന്‍ എംഎല്‍എയായ ബാല്‍ദേവ് കുമാറാണ് കുടുംബസമേതം ഇന്ത്യയിലെത്തി രാഷ്ട്രീയ അഭയം തേടിയിരിക്കുന്നത്. ബരികോട്ടില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ഇദ്ദേഹം. 

പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍  കടുത്ത ചൂഷണമാണ് നേരിടുന്നതെന്നും ദിവസക്കണക്കിനാണ് ഹിന്ദുക്കളും സിഖ് വിഭാഗക്കാരും കൊല്ലപ്പെടുന്നതെന്നും ബാല്‍ദേവ് പറയുന്നു. തിങ്കളാഴ്ചയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. 

2016ല്‍ സ്വന്തം മണ്ഡലത്തിലെ സിറ്റിങ് എംപി കൊല്ലപ്പെട്ട കേസില്‍ ഇദ്ദേഹത്തിന് എതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. 2018ല്‍ കുറ്റവിമുക്തനായി.

സെപ്റ്റംബര്‍ മൂന്നിന് സിന്ധ് പ്രവിശ്യയില്‍ ഹിന്ദു പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് മത പരിവര്‍ത്തനം നടത്തി വിവാഹം ചെയ്യിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്ത് വന്നിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ മുന്‍ ജനപ്രതിനിധി ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com