മോട്ടോര്‍ വാഹന നിയമ ലംഘനം; കനത്ത പിഴ നല്‍കേണ്ട; ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍
മോട്ടോര്‍ വാഹന നിയമ ലംഘനം; കനത്ത പിഴ നല്‍കേണ്ട; ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധി നഗര്‍: പുതിയ മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍. വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയിലാണ് ബിജെപി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ കുറവുകള്‍  പ്രഖ്യാപിച്ചത്. നിലവില്‍ കേന്ദ്ര നിയമപ്രകാരം ഏര്‍പ്പെടുത്തിയ പിഴകളില്‍ ചിലതില്‍ 50 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. 

ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ചാലുള്ള പിഴ 1000 എന്നതില്‍ നിന്ന് 500 ആയി ചുരുക്കി. ബൈക്കില്‍ മൂന്ന് പേര്‍ സഞ്ചരിച്ചാലുള്ള 1000 രൂപ പിഴ 100 രൂപയാക്കി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചാലുള്ള പിഴ 1000ത്തില്‍ നിന്നും 500 ആക്കി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ 5000 രൂപ പിഴയുള്ളത് 3000 ആയി കുറച്ചു. ഇത്തരത്തില്‍ ഒട്ടുമിക്ക പിഴകളിലും കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്തംബര്‍ ഒന്ന് മുതലാണ് പരിഷ്‌കരിച്ച ട്രാഫിക്ക് നിയമം രാജ്യത്ത് നിലവില്‍ വന്നത്. എന്നാല്‍ പഞ്ചാബ് അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ഇത് നടപ്പിലാക്കാന്‍ വിസമ്മതിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ പോലും നടപ്പിലാക്കിയതിന് പിന്നാലെ പുനഃപരിശോധന നടത്താന്‍ ഒരുങ്ങതിനിടെയാണ്. കേന്ദ്രനിയമത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. 

ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നുവെന്നും വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് പിഴ കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. പിഴ കുറച്ചത് നിയമ ലംഘകരോടുള്ള സര്‍ക്കാരിന്റെ കനിവായി കാണേണ്ടതില്ലെന്നും, ഇതുവരെ ഈടാക്കിയിരുന്ന പിഴയുടെ പത്തിരട്ടിയോളം വര്‍ധിപ്പിച്ചതിനാലാണ് തുക കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com