രാജ്യം നശിപ്പിക്കുന്നത് ഗോസംരക്ഷണത്തെ എതിര്‍ക്കുന്നവര്‍; വിമര്‍ശകര്‍ക്ക് മോദിയുടെ ചുട്ടമറുപടി

ഓം, പശു തുടങ്ങിയ വാക്കുകള്‍ കേട്ടാല്‍ രാജ്യം 16ാം നൂറ്റാണ്ടിലേക്ക് തിരികെ പോവുകയാണെന്നാണ് ചിലരുടെ ആക്രോശം
രാജ്യം നശിപ്പിക്കുന്നത് ഗോസംരക്ഷണത്തെ എതിര്‍ക്കുന്നവര്‍; വിമര്‍ശകര്‍ക്ക് മോദിയുടെ ചുട്ടമറുപടി

മഥുര: ഗോസംരക്ഷണത്തെ എതിര്‍ക്കുന്നവരാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഥുരയില്‍ ദേശീയ കന്നുകാലി രോഗ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  ഓം, പശു തുടങ്ങിയ വാക്കുകള്‍ കേട്ടാല്‍ രാജ്യം 16ാം നൂറ്റാണ്ടിലേക്ക് തിരികെ പോവുകയാണെന്നാണ് ചിലരുടെ ആക്രോശം. എന്നാല്‍ ഇത്തരത്തിലുള്ളവരാണ് രാജ്യത്തെ നശിപ്പിക്കുന്നത് മോദി പറഞ്ഞു. 

കന്നുകാലികളില്ലാത്ത ഒരു ഗ്രാമീണ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആര്‍ക്കെങ്കിലും സംസാരിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ 16 പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 

മഥുരയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കാനും അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ രണ്ടുമുതല്‍ വീടുകളില്‍നിന്നും ഓഫീസുകളില്‍നിന്നും ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്നും രാജ്യത്തെ ഓരോരുത്തരും ഈ ദൗത്യത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com