കുല്‍ഭൂഷണ്‍ ജാദവിന് ഇനിയും നയതന്ത്ര സഹായം അനുവദിക്കാനാവില്ല: പാകിസ്ഥാന്‍ 

ചാരവൃത്തി ആരോപിച്ച് ജയിലിലടച്ച കുല്‍ഭൂഷണ്‍ ജാദവിന് രണ്ടാമതും ഇന്ത്യയില്‍ നിന്നും നയതന്ത്ര സഹായം അനുവദിക്കാനാവില്ലെന്ന് പാകിസ്ഥാന്‍
കുല്‍ഭൂഷണ്‍ ജാദവിന് ഇനിയും നയതന്ത്ര സഹായം അനുവദിക്കാനാവില്ല: പാകിസ്ഥാന്‍ 

ഇസ്ലാമാബാദ്:ചാരവൃത്തി ആരോപിച്ച് ജയിലിലടച്ച കുല്‍ഭൂഷണ്‍ ജാദവിന് രണ്ടാമതും ഇന്ത്യയില്‍ നിന്നും നയതന്ത്ര സഹായം അനുവദിക്കാനാവില്ലെന്ന് പാകിസ്ഥാന്‍. കുല്‍ഭൂഷണ്‍ ജാദവിന് വീണ്ടും നയതന്ത്ര സഹായം അനുവദിക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.

ചാരവൃത്തി ആരോപിച്ച് 2017ലാണ് പാകിസ്ഥാന്‍ സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അന്താരാഷ്ട്ര നീതിന്യായകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിന് കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം അനുവദിക്കാമെന്ന് പാകിസ്ഥാന്‍ ആദ്യം പറഞ്ഞു. എന്നാല്‍ നയതന്ത്ര സഹായം കൂടുതല്‍ ഫലപ്രദവും തടസ്സങ്ങളില്ലാത്തതുമായിരിക്കണമെന്ന കടുത്ത നിലപാട് ഇന്ത്യ സ്വീകരിച്ചു. തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്‍ഭൂഷണ്‍ ജാദവുമായി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച പാകിസ്ഥാന്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 

കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിയന്ന കണ്‍വെഷന്‍ പാലിക്കാനും കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം അനുവദിക്കാനും ഇന്ത്യയ്ക്ക് അനുകൂലമായി പാകിസ്ഥാനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com