കേന്ദ്ര നിയമം തള്ളി കൂടുതല്‍ ബിജെപി ഭരണ സംസ്ഥാനങ്ങള്‍; ഗതാഗത നിയമ ലംഘനത്തിന് പിഴത്തുക കുറയ്ക്കും

കേന്ദ്ര നിയമം തള്ളി കൂടുതല്‍ ബിജെപി ഭരണ സംസ്ഥാനങ്ങള്‍; ഗതാഗത നിയ ലംഘനത്തിന് പിഴത്തുക കുറയ്ക്കും
കേന്ദ്ര നിയമം തള്ളി കൂടുതല്‍ ബിജെപി ഭരണ സംസ്ഥാനങ്ങള്‍; ഗതാഗത നിയമ ലംഘനത്തിന് പിഴത്തുക കുറയ്ക്കും

ബംഗളൂരു: ഗതാഗത നിയമ ലംഘനത്തിന് കനത്ത പിഴ ഈടാക്കാനുള്ള കേന്ദ്ര നിയമത്തെ തള്ളി ബിജെപി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍. ഗുജറാത്തിനു പിന്നാലെ കേന്ദ്ര നിയമം അതേപടി നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ച് കര്‍ണാടകയും രംഗത്തുവന്നു. നിയമ ലംഘനങ്ങള്‍ക്ക് ഗുജറാത്ത് മാതൃകയില്‍ പിഴ കുറയ്ക്കുമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പ്രഖ്യാപനം.

പിഴ കുറച്ചുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് പഠിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി യെദ്യൂരപ്പ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം പിഴ കുറച്ചുകൊണ്ടുള്ള ഉത്തരവ് കര്‍ണാടകയില്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത് ഈടാക്കേണ്ട പിഴ തുകയുടെ പരാമാവധിയാണെന്നും സംസ്ഥാനങ്ങള്‍ അത്ര നടപ്പാക്കേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് സര്‍ക്കാര്‍ പിഴ തുക കുറച്ചത്.  പല നിയമ ലംഘനങ്ങള്‍ക്കും നിര്‍ദേശിച്ചിട്ടുള്ള പിഴയില്‍ വന്‍ കുറവാണ് ഗുജറാത്ത് വരുത്തിയത്. ചില പിഴ തുക പതിനായിരത്തില്‍നിന്ന് ആയിരമായി കുറച്ചിട്ടുണ്ട്. 

റോഡുകള്‍ പൂര്‍ണമായി നന്നാക്കിയിട്ടേ ഉയര്‍ന്ന പിഴ ഈടാക്കൂവെന്ന് ഗോവ ഗതാഗത മന്ത്രി  മൗവിന്‍ ഗൊഡീഞ്ഞോ അറിയിച്ചു. റോഡുകള്‍ നന്നാക്കാതെ കനത്ത പിഴ ഈടാക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ഗോവ മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com