ഫാറൂഖ് അബ്ദുള്ളയുടെ ചെന്നൈ യാത്ര : വൈകോയുടെ ഹേബിയസ് കോര്‍പസ് ഇന്ന് സുപ്രിംകോടതിയില്‍

ഫാറൂഖ് അബ്ദുള്ളയുടെ ചെന്നൈ യാത്ര ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനും ജമ്മുകശ്മീര്‍ ആഭ്യന്തര സെക്രട്ടറിക്കും ആഗസ്റ്റ് 29 ന് കത്തയച്ചിരുന്നു
ഫാറൂഖ് അബ്ദുള്ളയുടെ ചെന്നൈ യാത്ര : വൈകോയുടെ ഹേബിയസ് കോര്‍പസ് ഇന്ന് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി : ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളക്കു വേണ്ടി ഡിഎംഡികെ നേതാവ് വൈകോ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഫാറൂഖ് അബ്ദുള്ളയെ ചെന്നൈയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഫാറൂഖ് അബ്ദുള്ളയ്ക്ക് പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ വൈകോ ചൂണ്ടിക്കാട്ടുന്നു.

ഫാറൂഖ് അബ്ദുള്ളയുടെ ചെന്നൈ യാത്ര ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനും ജമ്മുകശ്മീര്‍ ആഭ്യന്തര സെക്രട്ടറിക്കും ആഗസ്റ്റ് 29 ന് കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിച്ചില്ല. സമാധാനപരമായും ജനാധിപത്യപരമായും നടക്കുന്ന ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കുന്നത് ആര്‍ട്ടിക്കിള്‍ 21, 22, 19(1) എ എന്നിവയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ വൈകോ ചൂണ്ടിക്കാട്ടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com