യാത്രക്കാരിയുടെ മുന്നില്‍ ഓട്ടോ ഡ്രൈവര്‍ പാന്റിന്റെ സിബ്ബ് അഴിച്ചു, സ്വയംഭോഗം , ചിത്രം പകര്‍ത്തി യുവതി, അറസ്റ്റ്

രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്നു യുവതി
യാത്രക്കാരിയുടെ മുന്നില്‍ ഓട്ടോ ഡ്രൈവര്‍ പാന്റിന്റെ സിബ്ബ് അഴിച്ചു, സ്വയംഭോഗം , ചിത്രം പകര്‍ത്തി യുവതി, അറസ്റ്റ്

മുംബൈ : വഴിയരികില്‍ വാഹനം കാത്തുനിന്ന യാത്രക്കാരിയുടെ മുന്നില്‍ അശ്ലീലപ്രദര്‍ശനം നടത്തിയതിന് ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഷക്കീല്‍ അബ്ദുള്‍ ഖാദര്‍ മേമന്‍  എന്നയാളാണ് പിടിയിലായത്. 

മുംബൈയിലെ ന്യൂ ലിങ്ക് റോഡിലെ ചിഞ്ചോളി ബണ്ടര്‍ ബസ് സ്‌റ്റോപ്പില്‍ സെപ്റ്റംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഇതിനിടെ യുവതിക്ക് സമീപമെത്തിയ ഓട്ടോക്കാരന്‍ വാഹനത്തില്‍ കയറാന്‍ ക്ഷണിച്ചു.

എന്നാല്‍ ഗൗനിക്കാതിരുന്ന യുവതിക്ക് മുന്നില്‍ ഓട്ടോ ഡ്രാവര്‍ പാന്റിന്റെ സിബ്ബ് അഴിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. പതറിപ്പോയ യുവതി മനസാന്നിധ്യം കൈവിടാതെ ഉടന്‍ തന്നെ ചിത്രമെടുത്തു. കൂടാതെ ഫോണ്‍ ചെയ്ത് അമ്മയെ വിവരം അറിയിക്കുകയും ചെയ്തു. 

ഇതറിഞ്ഞ ഓട്ടോഡ്രൈവര്‍ സംഭവസ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് യുവതിയും അമ്മയും കൂടി ബാഗൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പൊലീസ് ഇയാള്‍ക്കായി അന്വേഷണം നടത്തിവരികയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com