ആരോഗ്യത്തിന് പ്രാഥമിക പരിഗണന; ശിവകുമാറിന്റെ കസ്റ്റഡി നീട്ടി

അനധികൃത സ്വത്ത് സസമ്പാദനക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി നീട്ടി
ആരോഗ്യത്തിന് പ്രാഥമിക പരിഗണന; ശിവകുമാറിന്റെ കസ്റ്റഡി നീട്ടി

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സസമ്പാദനക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി നീട്ടി. ചൊവ്വാഴ്ചവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി കോടതിയാണ് കസ്റ്റഡി നീട്ടിയത്. 

അതേസമയം, ശിവകുമാറിന്റെ ആരോഗ്യത്തിന് പ്രാഥമിക പരിഗണന നല്‍കണമെന്ന് കോടതി ഇഡിയോട് നിര്‍ദേശിച്ചു. ചോദ്യം ചെയ്യലിന് മുമ്പ് ഇക്കാര്യം പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. ശിവകുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് സിങ്വി ഉയര്‍ന്ന രക്തസമ്മര്‍ദം ചൂണ്ടിക്കാട്ടി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം ഇക്കാര്യം പറഞ്ഞത്. 

അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡി ആവശ്യപ്പെട്ടത്. 20 രാജ്യങ്ങളിലായി ശിവകുമാറിന് 317 ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും ഈ ബാങ്കുകള്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയിട്ടുള്ളതെന്നും ഇഡി ചൂണ്ടിക്കാട്ടി. 200കോടിയുടെ നിക്ഷേപവും 800കോടിയുടെ വസ്തുവകകളും തങ്ങള്‍ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. 22വയസ്സുള്ള മകളുടെ പേരില്‍ 108കോടിയുടെ വസ്തുവകകള്‍ ഉണ്ടെന്നും ഇഡി കോടതിയില്‍ പറഞ്ഞു. 

എന്നാല്‍ ഈ വാദം നിഷേധിച്ച ശിവകുമാറിന്റെ അഭിഭാഷകന്‍, അദ്ദേഹത്തിന് അഞ്ച് അക്കൗണ്ടുകള്‍ മാത്രമാണുള്ളതെന്നും ഇതിന്റെ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com