'ഇനി രാഹുലിന് അമേഠി തിരിച്ചുപിടിക്കുന്നത് പ്രയാസം'; 100 ദിവസത്തിനകം 800 കോടിയുടെ പദ്ധതികള്‍, ഗംഭീര തുടക്കവുമായി സ്മൃതി ഇറാനി 

മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന്റെ ആദ്യ നൂറുദിവസത്തിനകം സ്വന്തം മണ്ഡലത്തില്‍ 800 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
'ഇനി രാഹുലിന് അമേഠി തിരിച്ചുപിടിക്കുന്നത് പ്രയാസം'; 100 ദിവസത്തിനകം 800 കോടിയുടെ പദ്ധതികള്‍, ഗംഭീര തുടക്കവുമായി സ്മൃതി ഇറാനി 

അമേഠി: മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന്റെ ആദ്യ നൂറുദിവസത്തിനകം സ്വന്തം മണ്ഡലത്തില്‍ 800 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തോല്‍പിച്ച് പിടിച്ചെടുത്ത അമേഠി ലോക്‌സഭ മണ്ഡലത്തില്‍ നടത്തിയ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് സമാപനം കുറിച്ച് കൊണ്ടാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്.

225 കോടി രൂപ ചെലവ് വരുന്ന 210 വ്യത്യസ്ത പദ്ധതികള്‍ക്ക് മണ്ഡലത്തില്‍ തുടക്കമിട്ടതായി സ്മൃതി ഇറാനി പറഞ്ഞു. ഇതിന് പുറമേ റെയില്‍വേയുടേതായി മണ്ഡലത്തില്‍ 550 കോടി രൂപയുടെ പദ്ധതി ഉണ്ടെന്നും സ്മൃതി ഇറാനി അറിയിച്ചു. മണ്ഡലത്തില്‍ എട്ടു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതിയുളളതായും 210 റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. 85.7 കോടി രൂപ മുടക്കി തടാകം നിര്‍മ്മിക്കാനും പരിപാടിയുണ്ടെന്നും അവര്‍ പറഞ്ഞു.

നിലവില്‍ അമേഠി റെയില്‍വേ സ്റ്റേഷനില്‍ വൈ ഫൈ സൗകര്യമുണ്ട്. റെയില്‍േേവ സ്റ്റേഷന്‍ വികസിപ്പിക്കുന്നതിനുളള നടപടികള്‍ മുന്നോട്ടുപോകുന്നതായും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ ജനങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ ഇതെല്ലാം സാധ്യമാകും. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തന്നെ സമീപിക്കാവുന്നതാണ്.വാതിലുകള്‍ എപ്പോഴും തുറന്നുകിടക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 55,000 വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com