ടാക്‌സി ഡ്രൈവര്‍ വനിത എംപിയെ ശല്യപ്പെടുത്തി; പരാതി

എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയോട് ടാക്‌സി ഡ്രൈവര്‍ ശല്യപ്പെടുത്തിയതായി  പരാതി
ടാക്‌സി ഡ്രൈവര്‍ വനിത എംപിയെ ശല്യപ്പെടുത്തി; പരാതി


മുംബൈ: എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയോട് ടാക്‌സി ഡ്രൈവര്‍ ശല്യപ്പെടുത്തിയതായി  പരാതി. ദാദര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ടാക്‌സി ഡ്രൈവര്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നും സുപ്രിയ സുലെ പറയുന്നു. ഇതിന് പിന്നാലെ ആര്‍പിഎഫിന് പരാതി നല്‍കി. റെയില്‍വെ കംപാര്‍ട്ടുമെന്റില്‍ എത്തിയപ്പോള്‍ വേണ്ടെന്ന് പറഞ്ഞിട്ടും ടാക്‌സിയില്‍ കയറാന്‍ കുല്‍ജിത് സിങ് എന്ന ടാക്‌സി ഡ്രൈവര്‍ ശല്യപ്പെടുത്തിയതായും സുപ്രിയ പറയുന്നു.

രണ്ട് തവണ ടാക്‌സി സേവനം വേണ്ടെന്ന് അയാളോട് അഭ്യര്‍ത്ഥിച്ചിട്ടും കേള്‍ക്കാന്‍ തയ്യാറാകാതെ അയാള്‍ തന്റെ വഴി തടയുകയായിരുന്നു. പിന്നാലെ എന്നെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതായും പറയുന്നു. സംഭവത്തിന് പിന്നാലെ സുപ്രിയ തന്നെയാണ് ഈ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഇത്തരത്തിലുള്ള ദുരനുഭവം ഒരിക്കലും ഉണ്ടാകുത്. ടാക്‌സി ഡ്രൈവര്‍മാര്‍ ടാക്‌സി സ്റ്റാന്റിനകത്തുവെച്ചായിരിക്കണം യാത്രക്കാരെ വാഹനത്തില്‍ വിളി്ച്ചു കയറ്റേണ്ടത്. വിമാനത്താവളത്തിലും റയില്‍വെ സ്റ്റേഷനിലായാലും ഇത്തരത്തില്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ അനുമതി നല്‍കരുതെന്നും സുപ്രിയ പറയുന്നു.

സുപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ്് എടുത്തത്. ടിക്കറ്റില്ലാതെ പ്ലാറ്റ് ഫോമില്‍ കയറിയിതിന് 260 രൂപയും ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തതിനും യൂണിഫോം ധരിക്കാത്തതിനും 400രൂപയും ഈടാക്കി.

സംഭവത്തിന് പിന്നാലെ ശക്തമായ നടപടികള്‍ സ്വീകരിച്ചെന്നും പ്രതിക്കെതിരെ നിയമപരമായ നടപടികള്‍ തുടരുമെന്നും റെയില്‍വെ സെക്യൂരിറ്റി കമ്മീഷണര്‍ പറഞ്ഞു. ഇതിന് പിന്നാലെ റയില്‍വെ സ്വീകരിച്ച മാതൃകാപരമായ നടപടികള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com