ഡല്‍ഹി സര്‍വകലാശാലയില്‍ വീണ്ടും എബിവിപി; ഒറ്റ സീറ്റിലൊതുങ്ങി എന്‍എസ്‌യുഐ

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം. പ്രധാനപ്പെട്ട നാല് സീറ്റുകളില്‍ മൂന്നും എബിവിപി സ്വന്തമാക്കി.
എബിവിപി പ്രകടനം/ഫയല്‍ ചിത്രം
എബിവിപി പ്രകടനം/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം. പ്രധാനപ്പെട്ട നാല് സീറ്റുകളില്‍ മൂന്നും എബിവിപി സ്വന്തമാക്കി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സീറ്റുകള്‍ എബിവിപി നേടിയപ്പോള്‍, എന്‍എസ്‌യുഐയ്ക്ക് സെക്രട്ടറി സ്ഥാനം മാത്രമാണ് ലഭിച്ചത്. അക്ഷിത് ദാഹിയയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

39.90ശതമാനം വോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 44.46ശതമാനമായിരുന്നു. കഴിഞ്ഞ തവണ ഇവിഎം തിരിമറി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2018ലും എബിവിപിയിയായിരുന്നു യൂണിയന്‍ പിടിച്ചത്. അന്നും കോണ്‍ഗ്രസിന്റെ വദ്യാര്‍ത്ഥി സംഘനടക്ക് സെക്രട്ടറി സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

നേരത്തെ, ജവഹര്‍ലാല്‍ നെഹ്‌റു, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റികളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള ഇടത് വിദ്യാര്‍ത്ഥി സഖ്യങ്ങള്‍ വിജയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com