തൊഴിലില്ലായ്മ: മമതയ്ക്ക് എതിരെ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ ആയിരങ്ങളുടെ മാര്‍ച്ച്; ലാത്തിചാര്‍ജ് (വീഡിയോ)

വര്‍ധിച്ചിവരുന്ന തൊഴിലില്ലായ്മയില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിന് എതിരെ ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ നിയമസഭ മാര്‍ച്ചില്‍ പൊലീസ് ലാത്തിചാര്‍ജ്.
തൊഴിലില്ലായ്മ: മമതയ്ക്ക് എതിരെ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ ആയിരങ്ങളുടെ മാര്‍ച്ച്; ലാത്തിചാര്‍ജ് (വീഡിയോ)

കൊല്‍ക്കത്ത: വര്‍ധിച്ചിവരുന്ന തൊഴിലില്ലായ്മയില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിന് എതിരെ ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ നിയമസഭ മാര്‍ച്ചില്‍ പൊലീസ് ലാത്തിചാര്‍ജ്. ആയിരത്തോളം യുവാക്കള്‍ പങ്കെടുത്ത മാര്‍ച്ചിന് നേരെ പൊലീസ് ടിയര്‍ ഗ്യാസ് ഉള്‍പ്പെടെ പ്രയോഗിച്ചു. സിംഗൂരില്‍ വ്യവസായങ്ങള്‍ ആരംഭിക്കണം എന്നാവശ്യപ്പെട്ടാണ് ഇടത് സംഘടനകള്‍ മാര്‍ച്ച് നടത്തിയത്. 

പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് പിന്നീട് ലാത്തിവീശുകയായിരുന്നു. നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ്എഫ്‌ഐ, എഐഎസ്എഫ്,ഡിവൈഎഫ്‌ഐ, എഐവൈഎഫ് അടക്കമുള്ള പന്ത്രണ്ട് ഇടത് വിദ്യാര്‍ത്ഥി-യുവജന സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. തൊഴിലില്ലായ്മയ്ക്ക് എതിരെ ഇടത് സംഘടനകള്‍ നടത്തുന്ന രണ്ടുദിവസ ക്യാമ്പയിന്റെ ഭാഗമായാണ് ബംഗാള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com