മോദി എത്തിയത് അപശകുനം, ചന്ദ്രയാന്‍ പരാജയപ്പെട്ടത് അതുകൊണ്ടാവാമെന്ന് കുമാരസ്വാമി; വിവാദം

ചന്ദ്രയാന്‍ ലാന്‍ഡര്‍ ഇറങ്ങുന്നതു കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തിയത് അപശകുനമായി മാറിയിരിക്കാമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി
മോദി എത്തിയത് അപശകുനം, ചന്ദ്രയാന്‍ പരാജയപ്പെട്ടത് അതുകൊണ്ടാവാമെന്ന് കുമാരസ്വാമി; വിവാദം

ബംഗളൂരു: ചന്ദ്രയാന്‍ ലാന്‍ഡര്‍ ഇറങ്ങുന്നതു കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തിയത് അപശകുനമായി മാറിയിരിക്കാമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. ചന്ദ്രയാനിന്റെ പരാജയത്തിന് അതു കാരണമായിട്ടുണ്ടാവാമെന്ന് കുമാരസ്വാമി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുമാരസ്വാമിയുടെ പരാമര്‍ശത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. 

വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിന് സാക്ഷ്യം വഹിക്കാന്‍ മോദി ബംഗളുരുവിലെത്തിയത് 'അപശകുനം' ആയിക്കാണുമെന്ന് കുമാരസ്വാമി പറഞ്ഞു. ''ചാന്ദ്രയാന്റെ വിജയത്തിനു പിന്നില്‍ താനാണെന്ന് അവകാശപ്പടാനാണ് മോദി ബംഗളുരുവിലെത്തിയത്. എന്നാല്‍ ഇസ്രോ കേന്ദ്രത്തില്‍ മോദി കാലെടുത്തുകുത്തിയപ്പോള്‍ തന്നെ അത് അപശകുനമായി മാറിയിട്ടുണ്ടാകാം. എനിക്കറിയില്ല'' കുമാരസ്വാമി പറഞ്ഞു. 

''ശാസ്ത്രജ്ഞര്‍ 10-12 വര്‍ഷം അധ്വാനിച്ചാണ് ദൗത്യം മുന്നോട്ടുകൊണ്ടുപോയത്. 2008-09 കാലത്ത് ദൗത്യത്തിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നിട്ടും ചന്ദ്രയാന്‍ രണ്ടിന് പിന്നില്‍ താനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മോദി എത്തിയത്. യെദ്യൂരപ്പയും ഉപമുഖ്യമന്ത്രിയും മോദിക്കൊപ്പം ഇസ്രോയിലെത്തിയെങ്കിലും അവരോട് മടങ്ങാന്‍ ആവശ്യപ്പെട്ടു. രണ്ടോ മൂന്നോ കേന്ദ്രമന്ത്രിമാരെയും മടക്കി അയച്ചു. ്'' കുമാരസ്വാമി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com