ലണ്ടനില്‍ സമൃദ്ധമായ ഓണസദ്യ; ചിത്രം പങ്കുവെച്ച് വിജയ് മല്യ, കമന്റ് പ്രവാഹം

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ, ഓണത്തോടനുബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വൈറല്‍
ലണ്ടനില്‍ സമൃദ്ധമായ ഓണസദ്യ; ചിത്രം പങ്കുവെച്ച് വിജയ് മല്യ, കമന്റ് പ്രവാഹം

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ, ഓണത്തോടനുബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വൈറല്‍. ലണ്ടനിലെ ഒരു ഹോട്ടലിലെ ഓണ വിഭവത്തിന്റെ ചിത്രം സഹിതം വിജയ് മല്യ ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ വ്യാപക വിമര്‍ശനമാണ് പ്രത്യക്ഷപ്പെടുന്നത്.

ലണ്ടനിലെ 66  ബേക്കര്‍ സ്ട്രീറ്റിലെ ഊട്ടി എന്ന ഹോട്ടലിലെ ഓണം താലി വിസ്മയപ്പെടുത്തുന്നത് എന്നതാണ് പോസ്റ്റിന്റെ ആമുഖമായി വിജയ് മല്യ എഴുതിയിരിക്കുന്നത്. തുടര്‍ന്ന് വിവിധ വിഭവങ്ങളോട് കൂടിയ ഓണം സദ്യയുടെ ചിത്രവും വിജയ് മല്യ പങ്കുവെച്ചിട്ടുണ്ട്. ഇതിനെ വിമര്‍ശിച്ച് കൊണ്ടാണ് സോഷ്യല്‍മീഡിയ രംഗത്തുവന്നിരിക്കുന്നത്. 'എവിടെ എന്റെ പണം, അത് ആദ്യം തിരിച്ചു തരൂ'- എന്നതാണ് ഒരു കമന്റിലെ വരികള്‍. വിഷമിക്കേണ്ട, അടുത്ത തവണ ആര്‍തര്‍ റോഡ് ജയിലില്‍ ഓണസദ്യ ഒരുക്കാം..., രാജ്യത്തേക്ക് മടങ്ങി വരൂ, ഇവിടെ തീഹാര്‍ താലി രുചിച്ച് നോക്കാം..., ഇവിടെ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ പിഴ ചുമത്തിയിരിക്കുകയാണ്..., ഇത്തരത്തില്‍ വിജയ് മല്യയെ വിമര്‍ശിച്ച് നിരവധിപ്പേരാണ് രംഗത്തുവന്നത്.

ഇതല്ല യഥാര്‍ത്ഥത്തില്‍ ഓണസദ്യ എന്ന് കാണിച്ച് മറ്റൊരു ചിത്രം പങ്കുവെച്ചും നിരവധിപ്പേര്‍ രംഗത്തുവരുന്നുണ്ട്. ഇലയില്‍ ഓണസദ്യ വിളമ്പി വച്ചിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com