സാമ്പത്തിക പ്രതിസന്ധി; ധനമന്ത്രി നാളെ മാധ്യമങ്ങളെ കാണും, നിര്‍ണായക പ്രഖ്യാപനങ്ങളെന്ന് സൂചന

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന സൂചനകള്‍ക്കിടെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന സൂചനകള്‍ക്കിടെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനങ്ങള്‍ ശനിയാഴ്ചയുണ്ടായേക്കുമെന്നാണ് സൂചനകള്‍. 

ജിഎസ്ടി നിരക്കുകളില്‍ ഘടനാപരമായ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏറ്റവും താഴ്ന്ന നികുതി സ്ലാബിലാകും മാറ്റം വരാന്‍ സാധ്യത. വാഹനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ നികുതി നിരക്കിലും മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. 

ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന വാഹന മേഖലയ്ക്ക് ഇളവു നല്‍കും എന്നാണ് മറ്റൊരു സൂചന. യാത്രാവാഹനങ്ങളുടെ നികുതി 28ശതമാനത്തില്‍ നിന്നി 18ശതമാനമാക്കിയേക്കും. 12,18ശതമാനം നികുതി സ്ലാബുകള്‍ ലയിപ്പിക്കാനുള്ള ആലോചനയുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com