സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ? കേന്ദ്രത്തോട് സുപ്രീം കോടതി

സാമൂഹ്യ മാധ്യമങ്ങള്‍ക്കു നിയന്ത്രണം കൊണ്ടുവരുന്ന നയരൂപീകരണം ഉദ്ദേശിക്കുന്നുണ്ടെയെന്നും കോടതി
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ടോ? കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ടോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഈ മാസം 24നകം മറുപടി നല്‍കാന്‍ ജസ്റ്റിസ് ദീപക് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ദീപക് ഗുപ്തയുടെ ബെഞ്ച് പരിഗണിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ക്കു നിയന്ത്രണം കൊണ്ടുവരുന്ന നയരൂപീകരണം ഉദ്ദേശിക്കുന്നുണ്ടെയെന്നും കോടതി ആരാഞ്ഞു. 

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറോ മറ്റേതെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയില്‍ രേഖയോആയി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ രണ്ടു ഹര്‍ജികളും ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ ഓരോ ഹര്‍ജിയും നിലവിലുണ്ട്. ഇവയില്‍ വിരുദ്ധങ്ങളായ വിധികള്‍ വരുന്നത് ഒഴിവാക്കാന്‍ കേസുകള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാണ് ഫെയ്‌സ്ബുക്കിന്റെ ആവശ്യം. 

എല്ലാ കേസുകളും ഒരേ നിയമ പരിഹാരമാണ് ആവശ്യപ്പെടുന്നതെന്ന് ഫെയ്‌സ്ബുക്ക് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതികളിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്ുപ്രീം കോടതി അതിലേക്കു കടന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com