224 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിശ്ചലാവസ്ഥയില്‍ എത്തിയത് രണ്ടു സെക്കന്‍ഡില്‍, ദൂരം കേവലം 87 മീറ്റര്‍; തേജസിന്റെ 'അറസ്റ്റഡ് ലാന്‍ഡിങ്' വിജയകരം (വീഡിയോ)

രാജ്യത്ത് 'അറസ്റ്റഡ് ലാന്‍ഡിങ്'് വിജയകരമായി പൂര്‍ത്തീയാക്കിയ ആദ്യ യുദ്ധവിമാനം എന്ന ഖ്യാതി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധവിമാനമായ തേജസിന്
224 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിശ്ചലാവസ്ഥയില്‍ എത്തിയത് രണ്ടു സെക്കന്‍ഡില്‍, ദൂരം കേവലം 87 മീറ്റര്‍; തേജസിന്റെ 'അറസ്റ്റഡ് ലാന്‍ഡിങ്' വിജയകരം (വീഡിയോ)

ന്യൂഡല്‍ഹി: രാജ്യത്ത് 'അറസ്റ്റഡ് ലാന്‍ഡിങ്'് വിജയകരമായി പൂര്‍ത്തീയാക്കിയ ആദ്യ യുദ്ധവിമാനം എന്ന ഖ്യാതി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധവിമാനമായ തേജസിന്. റണ്‍വേയിലിറങ്ങുന്ന വിമാനം അധികദൂരം ഓടുംമുമ്പ് പിടിച്ചുകെട്ടിനിര്‍ത്തുന്നതിനെയാണ് 'അറസ്റ്റഡ് ലാന്‍ഡിങ്' എന്നു പറയുന്നത്. തേജസ് നാവികസേനയുടെ ഭാഗമാകുന്നതിന് മുന്‍പുളള ഈ വിജയകരമായ പരീക്ഷണം പ്രതിരോധ സേനയ്ക്ക് കൂടുതല്‍ കരുത്തുപകരും.

മണിക്കൂറില്‍ 224 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന തേജസിനെ ഏകദേശം രണ്ടുസെക്കന്‍ഡുകൊണ്ടാണ് നിശ്ചലാവസ്ഥയിലെത്തിച്ചത്. അറസ്റ്റഡ് ലാന്‍ഡിങ്ങിന് 87 മീറ്റര്‍ ദൂരം മാത്രമാണ് വേണ്ടിവന്നത്. ഗോവയിലെ നാവികസേനാ പരിശീലനകേന്ദ്രത്തില്‍വെച്ചായിരുന്നു പരീക്ഷണം. 

ഇതാദ്യമായാണ് ഇന്ത്യന്‍ പോര്‍വിമാനം ഇത്തരത്തില്‍ ഇറക്കുന്നത്. നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രമാദിത്യയില്‍ തേജസ് ഇറക്കുന്നതിന് മുന്നോടിയായാണ് കരയിലെ പരിശീലനകേന്ദ്രത്തിലിറക്കി പരീക്ഷിച്ചത്. യു.എസ്., റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങള്‍ വികസിപ്പിച്ച ഏതാനും യുദ്ധവിമാനങ്ങള്‍ മാത്രമേ ഇതുവരെ പടക്കപ്പലുകളില്‍ 'അറസ്റ്റഡ് ലാന്‍ഡിങ്' നടത്തിയിട്ടുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com