50,000 രൂപ വരെ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇഎസ്‌ഐ ചികിത്സാ ആനുകൂല്യം

മാസം 50,000 രൂപ വരെ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇഎസ്‌ഐ ചികിത്സാ ആനുകൂല്യം
50,000 രൂപ വരെ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇഎസ്‌ഐ ചികിത്സാ ആനുകൂല്യം

ന്യൂഡല്‍ഹി: മാസം 50,000 രൂപ വരെ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇഎസ്‌ഐ ചികിത്സാ ആനുകൂല്യം. പുരുഷന്മാരുടെ ശമ്പളപരിധി 21,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കാനും ഇഎസ്‌ഐ (എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്) ബോര്‍ഡ് തീരുമാനിച്ചു.

ഇഎസ്‌ഐ പദ്ധതിയില്‍ നിലവില്‍ 16 % മാത്രമാണ് സ്ത്രീ പങ്കാളിത്തം. ഇതു വര്‍ധിപ്പിക്കാനാണു ശമ്പളപരിധി കൂട്ടുന്നത്. ബോര്‍ഡ് അംഗം വി രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് പുരുഷന്മാരുടെ ശമ്പളപരിധി കൂട്ടുന്നതിനെക്കുറിച്ചു പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കുന്നത്.

എല്ലാ അംഗങ്ങളുടെയും അപകട അംഗവൈകല്യ, മരണാനന്തര ആനുകൂല്യങ്ങള്‍ 25 % വര്‍ധിപ്പിക്കും. ഇഎസ്‌ഐ മെഡിക്കല്‍ കോളജുകളില്‍ 450 സീറ്റുകള്‍ കൂടി അനുവദിക്കും. നിലവിലുള്ളത് 900 സീറ്റാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com