ഇന്ത്യന്‍ പ്രതിരോധം കനത്തു, വെളളപതാക വീശാന്‍ നിര്‍ബന്ധിതരായി പാക് സൈന്യം (വീഡിയോ)

വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നുളള പ്രത്യാക്രമണത്തിലാണ് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചത്
ഇന്ത്യന്‍ പ്രതിരോധം കനത്തു, വെളളപതാക വീശാന്‍ നിര്‍ബന്ധിതരായി പാക് സൈന്യം (വീഡിയോ)

ന്യൂഡല്‍ഹി: ഏറ്റുമുട്ടലിനിടെ ഇന്ത്യന്‍ സൈന്യം വധിച്ച, തങ്ങളുടെ സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ വെളള പതാക ഉയര്‍ത്താന്‍ നിര്‍ബന്ധിതരായ പാകിസ്ഥാന്‍ സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നുളള പ്രത്യാക്രമണത്തിലാണ് പാകിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനാണ് പാകിസ്ഥാന്‍ സൈന്യം വെളള പതാക ഉയര്‍ത്താന്‍ നിര്‍ബന്ധിതരായത്. കീഴടങ്ങല്‍, യുദ്ധവിരാമം എന്നി സന്ദേശങ്ങള്‍ നല്‍കാനാണ് വെളള പതാക സാധാരണയായി ഉപയോഗിക്കുന്നത്.

സെപ്റ്റംബര്‍ 10-11 തീയതികളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാകിസ്ഥാന്‍ സൈനികന്‍ ഗുലാം റസൂല്‍ വധിക്കപ്പെട്ടതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാക് അധിനിവേശ കശ്മീരിലെ ഹജിപൂര്‍ സെക്ടറിലായിരുന്നു വെടിവെയ്പ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുളള സൈനികനാണ് ഗുലാം റസൂല്‍.

തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ പാകിസ്ഥാന്‍ സൈന്യം തുടക്കത്തില്‍ ശ്രമം നടത്തിയിരുന്നു.പാകിസ്ഥാനിലെ പഞ്ചാബി പ്രവിശ്യയില്‍ നിന്നുമുളള മുസ്ലീം സൈനികന്റെ മൃതദേഹം വീണ്ടെടുക്കാന്‍ നടത്തിയ ഇത്തരം ശ്രമത്തില്‍ മറ്റൊരു പാകിസ്ഥാന്‍ സൈനികന്‍ കൂടി വധിക്കപ്പെട്ടതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു. തുടര്‍ച്ചയായി രണ്ടുദിവസം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം ശക്തമാക്കിയെങ്കിലും മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ പാകിസ്ഥാന് സാധിച്ചില്ല.  തുടര്‍ന്ന് സെപ്റ്റംബര്‍ 13ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ പാകിസ്ഥാന്‍ സൈന്യം വെളളപതാക ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മരിച്ചവരോട് ആദരസൂചകമായാണ് ഇത് അനുവദിച്ചതെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.  ജൂലൈ 30നും 31നും ഇടയില്‍ നടന്ന വെടിവെയ്പില്‍ വധിക്കപ്പെട്ട സൈനികരുടെ മൃതദേഹം കൊണ്ടുപോകാന്‍ പാകിസ്ഥാന്‍ സൈന്യം തയ്യാറായിട്ടില്ല. കേരന്‍ സെക്ടറിലായിരുന്നു സംഘര്‍ഷം നിലനിന്നിരുന്നത്. പാകിസ്ഥാനിലെ പഞ്ചാബ്് പ്രവിശ്യയില്‍ നിന്നുളള സൈനികര്‍ അല്ലാത്തതുകൊണ്ടാണ് ഈ അവഗണന എന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബ് മുസ്ലീങ്ങള്‍ക്കാണ് പാക് സൈന്യത്തില്‍ മുന്‍ഗണന. കശ്മീരികളെയും നോര്‍ത്തേണ്‍ ലൈറ്റ് ഇന്‍ഫന്റ്ററിയില്‍ നിന്നുമുളള സൈനികരെയും പാകിസ്ഥാന്‍ രണ്ടാംകിട പൗരന്മാരായി കാണുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com