പാകിസ്ഥാന്‍ അഞ്ചാറ് കഷണങ്ങളാകും; ആഭ്യന്തരമായി ദുര്‍ബലപ്പെടുമെന്നും ആര്‍എസ്എസ് നേതാവ്

ഓരോ ദിവസം കഴിയും തോറും പാക്കിസ്ഥാന്‍ ദുര്‍ബലമായി കൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍
പാകിസ്ഥാന്‍ അഞ്ചാറ് കഷണങ്ങളാകും; ആഭ്യന്തരമായി ദുര്‍ബലപ്പെടുമെന്നും ആര്‍എസ്എസ് നേതാവ്


മുംബൈ: ഓരോ ദിവസം കഴിയും തോറും പാക്കിസ്ഥാന്‍ ദുര്‍ബലമായി കൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. അധിരം വൈകാതെ തന്നെ പാകിസ്ഥാന്‍ അഞ്ചോ ആറോ കഷണങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ ആഭ്യന്തരമായും സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും തകര്‍ച്ചയെ നേരിടുകയാണ്. ബലൂചിസ്ഥാന്‍, സിന്ധ് തുടങ്ങിയ പ്രവിശ്യകള്‍ പാകിസ്ഥാനില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ലാഹോറില്‍ അധികം വൈകാതെ തന്നെ ഇന്ത്യ ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1947ന് മുമ്പ് ലോകഭൂപടത്തില്‍ പാകിസ്ഥാന്‍ ഉണ്ടായിരുന്നില്ല. വീണ്ടും അത് സംഭവിക്കാന്‍ പോകുകയാണ്. വരും വര്‍ഷങ്ങളില്‍ ഗാന്ധി ജയന്തിയും ഹിന്ദി ദിവസും നമ്മള്‍ ലാഹോറില്‍ ആഘോഷിക്കുമെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ മുസഫറാബാദില്‍ റാലി നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ദ്രേഷ് കുമാറിന്റെ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com