ഹിന്ദിക്കും ഹിന്ദുവിനും ഹിന്ദുത്വയ്ക്കും മീതെയാണ് ഇന്ത്യ; അമിത് ഷായുടെ 'ഹിന്ദി വാദ'ത്തിനെതിരെ ഒവൈസി

ഹിന്ദിക്കും ഹിന്ദുവിനും ഹിന്ദുത്വയ്ക്കും മീതെയാണ് ഇന്ത്യ; അമിത് ഷായുടെ 'ഹിന്ദി വാദ'ത്തിനെതിരെ ഒവൈസി
ഹിന്ദിക്കും ഹിന്ദുവിനും ഹിന്ദുത്വയ്ക്കും മീതെയാണ് ഇന്ത്യ; അമിത് ഷായുടെ 'ഹിന്ദി വാദ'ത്തിനെതിരെ ഒവൈസി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷാ വാദത്തിനെ വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി. ഹിന്ദി എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷയല്ലെന്ന് ഒവൈസി പറഞ്ഞു. ഹിന്ദിക്കും ഹിന്ദുവിനും ഹിന്ദുത്വയ്ക്കും മേലെയാണ് ഇന്ത്യയെന്ന് ഒവൈസി അഭിപ്രായപ്പെട്ടു. 

ഹിന്ദി ദിവസ് ആചരണത്തോട അനുബന്ധിച്ചാണ് രാജ്യത്തെ ഒരുമിപ്പിക്കുന്ന ഏക ഭാഷ വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടത്. കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിക്ക് അങ്ങനെയൊരു ഭാഷയാവാന്‍ കഴിയുമെന്ന് അമിത് ഷാ പറഞ്ഞു. 

''ഇന്ത്യ പലവിധ ഭാഷകളുടെ രാജ്യമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏക ഭാഷ ഉണ്ടാവേണ്ടതും പ്രധാനമാണ്. അങ്ങനെയൊരു ഭാഷയുണ്ടാവുമെങ്കില്‍ അതു ഹിന്ദിയാണ്'' അമിത് ഷാ ട്വീറ്റ് ചെയ്തു.

മാതൃഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ അമിത് ഷാ ജനങ്ങളെ ആഹ്വാനം ചെയ്തു. രാജ്യത്തിന് ഏക ഭാഷ എന്ന മഹാത്മാ ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌നം സഫലമാവാന്‍ പ്രയത്‌നിക്കണമെന്ന് ട്വീറ്റില്‍ പറയുന്നു.

എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷ ഹിന്ദിയല്ലെന്ന് ഷായ്ക്കു നല്‍കിയ മറുപടിയിലില്‍ ഒവൈസി ചൂണ്ടിക്കാട്ടി. ''ഇന്ത്യയിലെ ജനങ്ങള്‍ക്കു പല മാതൃഭാഷകളുണ്ടെന്ന് താങ്കള്‍ അംഗീകരിക്കുമോ? പല ഭാഷകളും ലിപികളും സംസ്‌കാരവും നിലനിര്‍ത്താനുള്ള അവകാശം ഭരണഘടന ഇന്ത്യക്കാര്‍ക്കു നല്‍കുന്നുണ്ട്'' ഒവൈസി ട്വിറ്റീല്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com