വീട്ടുമുറ്റത്ത് പുലി; കെട്ടിയിട്ട നായയെയും കടിച്ചെടുത്ത് മതിലു ചാടി മടക്കം, പരിഭ്രാന്തി (വീഡിയോ)

രാത്രിയില്‍ മതിലു കടന്നെത്തിയ പുലി നായയെ കടിച്ചെടുത്ത് മടങ്ങുന്ന വീഡിയോ വൈറലാകുന്നു
വീട്ടുമുറ്റത്ത് പുലി; കെട്ടിയിട്ട നായയെയും കടിച്ചെടുത്ത് മതിലു ചാടി മടക്കം, പരിഭ്രാന്തി (വീഡിയോ)

ബംഗളൂരു: രാത്രിയില്‍ മതിലു കടന്നെത്തിയ പുലി നായയെ കടിച്ചെടുത്ത് മടങ്ങുന്ന വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുളള തിര്‍ഥഹളളിയിലാണ് സംഭവം.

വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുലി മതിലു കടന്നെത്തുന്നതിന്റെയും വീടിന്റെ മുറ്റത്തുകൂടി മുന്നോട്ട് നീങ്ങുന്നതിന്റെയും നായയെ കടിച്ചെടുത്ത് ഓടുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.

നായയെയും കൊണ്ട് മതിലുചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയുന്നത് വരെ ക്യാമറ ദൃശ്യങ്ങളിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com