ഓട്ടോയില്‍ ആയാലും സീറ്റ് ബെല്‍റ്റ് ധരിക്കണം; ഡ്രൈവര്‍ക്ക് പിഴയിട്ടു

ഓട്ടോയില്‍ ആയാലും സീറ്റ് ബെല്‍റ്റ് ധരിക്കണം; ഡ്രൈവര്‍ക്ക് പിഴയിട്ടു

ഓട്ടോറിക്ഷകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെന്നിരിക്കെ, ശിക്ഷാ നടപടി ഓട്ടോ തൊഴിലാളികളെ ആശങ്കയിലാക്കുകയാണ്


പാട്‌ന; സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പിഴയിട്ടു. ബിഹാര്‍ സ്വദേശിയായ ഡ്രൈവര്‍ക്കാണ് 1000 രൂപ പിഴ നല്‍കേണ്ടിവന്നത്. മിസഫര്‍പുറിലെ സരൈയയില്‍ സര്‍വീസ് നടത്തുകയാണ് അദ്ദേഹം. ഓട്ടോറിക്ഷകള്‍ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെന്നിരിക്കെ, ശിക്ഷാ നടപടി ഓട്ടോ തൊഴിലാളികളെ ആശങ്കയിലാക്കുകയാണ്.

ഡ്രൈവര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളായതിനാനാല്‍ ഏറ്റവും കുറഞ്ഞ പിഴയാണ് ഈടാക്കിയത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ നിയമത്തില്‍ മോട്ടോര്‍ വാഹനങ്ങള്‍ എന്ന് പൊതുവായി പറയുന്നതല്ലാതെ ഓട്ടോറിക്ഷയുടെ കാര്യം പ്രത്യേകമായി പരാമര്‍ശിക്കുന്നില്ല. പിന്നെ എന്തിനാണ് ഡ്രൈവര്‍ക്ക് പിഴയിട്ടതെന്നും ചോദ്യം ഉയരുന്നുണ്ട്. ഈ വര്‍ഷമാദ്യം ഭേദഗതി ചെയ്ത മോട്ടര്‍ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും കാറുകളില്‍ സീറ്റ് ബെല്‍റ്റുബെല്‍റ്റും ധരിക്കുന്നത് കര്‍ശനമാക്കിയിരുന്നു. ഇതു ലംഘിക്കുന്നവര്‍ക്കുള്ള പിഴ പല മടങ്ങായി വര്‍ധിപ്പിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com