മദ്രസയ്ക്കുള്ളില്‍ പത്തു വയസുകാരനെ ചങ്ങലയ്ക്കിട്ട നിലയില്‍, കൂടെ ഏഴു വയസുകാരനും; പൊലീസെത്തി മോചിപിച്ചു

മദ്രസയ്ക്കുള്ളില്‍ പത്തു വയസുകാരനെ ചങ്ങലയ്ക്കിട്ട നിലയില്‍, കൂടെ ഏഴു വയസുകാരനും; പൊലീസെത്തി മോചിപിച്ചു

സമീപവാസികള്‍ 10 വയസ്സുകാരനെ ചങ്ങലക്കിട്ട നിലയില്‍ കണ്ടെത്തിയത്


 
ഭോപ്പാല്‍: മദ്രസയ്ക്കുള്ളില്‍ ഇരുമ്പു ചങ്ങലയില്‍ കെട്ടിയിട്ടനിലയില്‍ കണ്ടെത്തിയ പത്ത് വയസുകാരനെ മോചിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവമുണ്ടായത്. മദ്രസയില്‍ താമസിച്ച് പഠിക്കുന്ന കുട്ടിയെ ആണ് കെട്ടിയിട്ടത്. ഞായറാഴ്ച രാവിലെ പത്തോടെയാണ് സമീപവാസികള്‍ 10 വയസ്സുകാരനെ ചങ്ങലക്കിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി മോചിപ്പിക്കുകയായിരുന്നു. 
 
10 വയസ്സുകാരന് സമീപം ഏഴുവയസ്സുകാരനുമുണ്ടായിരുന്നു. രണ്ട് പേരെയും അഭയകേന്ദ്രത്തിലേക്ക് മാറ്റി. മദ്രസയില്‍ നിന്ന് ഓടിപ്പോകാതിരിക്കാന്‍ വേണ്ടിയാണ് കുട്ടിയെ കെട്ടിയിട്ടത് എന്നാണ് മദ്രസ അധികൃതര്‍ നല്‍കുന്ന വിശദീകരണം. വീട്ടുകാരുടെ സമ്മതത്തോടെയാണ് കെട്ടിയിട്ടതെന്നും വ്യക്തമാക്കി. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം മദ്രസ മാനേജരെ അറസ്റ്റ് ചെയ്തു. 
 
വീട്ടുകാര്‍ നടത്തുന്ന മദ്‌റസയില്‍ 22 കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാതെയാണ് മദ്രസ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കെട്ടിയിടപ്പെട്ട ബാലന്‍ രണ്ട് മാസമായി ഇവിടെ എത്തിയിട്ട്. കുട്ടികളെ തിങ്കളാഴ്ച ജില്ല ശിശുക്ഷേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com