മുന്‍മുഖ്യമന്ത്രി കശ്മീരില്‍ പോകുന്നത് അനുമതി തേടി; ഇതാണോ നോര്‍മല്‍?: അസസുദ്ദീന്‍ ഉവൈസി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു അനുമതി നല്‍കിയത്.
മുന്‍മുഖ്യമന്ത്രി കശ്മീരില്‍ പോകുന്നത് അനുമതി തേടി; ഇതാണോ നോര്‍മല്‍?: അസസുദ്ദീന്‍ ഉവൈസി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സ്ഥിതി സാധാരണമാണെന്ന കേന്ദ്രസര്‍ക്കാര്‍ പ്രസ്ഥാവനയെ ചോദ്യം ചെയ്ത് എഐഎംഐഎം നേതാവ് അസദ്ദുദ്ദീന്‍ ഉവൈസി. കശ്മീരില്‍ സ്ഥിതി സാധാരണമാണെങ്കില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദിന് അവിടേക്ക് പോകാന്‍ സുപ്രീം കോടതിയുടെ അനുമതി വാങ്ങേണ്ടി വരുമായിരുന്നോ എന്നാണ് ഉവൈസി ചോദിക്കുന്നത്. 

'എന്തുകൊണ്ടാണ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിക്ക് ജമ്മുകശ്മീരിലേക്ക് പോകാന്‍ സുപ്രീം കോടതിയുടെ അനുവാദം വാങ്ങേണ്ടി വന്നത്? കശ്മീരില്‍ സ്ഥിതി സാധാരണമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എല്ലാം നോര്‍മലാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കില്‍ എന്തിനാണ് രാഷ്ട്രീയം കളിക്കുന്നത്?'- ഉവൈസി ചോദിച്ചു. 

ഇന്നാണ് ഗുലാം നബി ആസാദിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു അനുമതി നല്‍കിയത്. ശ്രീനഗര്‍, ജമ്മു, ബാരാമുള, അനന്ത്‌നാഗ് എന്നീ നാലു ജില്ലകളിലാണ് സന്ദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. കശ്മീരിലെ ജനങ്ങളെ കാണാനും അനുമതിയുണ്ട്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം മൂന്നുതവണയാണ് ആസാദ് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയത്. ഈ മൂന്നുവട്ടവും വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വ്യക്തിപരമായി ഹര്‍ജി സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com