രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി; അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും അറസ്റ്റില്‍

സെപ്റ്റംബര്‍ 14 നാണ് ഇരുവരും അറസ്റ്റിലാകുന്നത്
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി; അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനും അറസ്റ്റില്‍

ന്യൂഡല്‍ഹി; ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. അമേരിക്കന്‍ പൗരന്മാരായ അച്ഛനും മകനുമാണ് ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയിലായത്. സെപ്റ്റംബര്‍ 14 നാണ് ഇരുവരും അറസ്റ്റിലാകുന്നത്. 

ഡ്രോണിലെ വിഡിയോ കാമറ വഴി പകര്‍ത്തിയ അതീവ സുരക്ഷാ മേഖലയുടെ ചിത്രങ്ങളും പൊലീസ് കണ്ടെത്തി. രാജ്യ തലസ്ഥാനത്ത് ഡ്രോണുകള്‍ പറത്തുന്നതിന് വിലക്കുണ്ട്. ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com