കുഴികുത്തി, സമാധിയ്ക്കായി കാത്തിരുന്ന് സ്വാമി; മരണം കാണാന്‍ എത്തിയത് ആയിരങ്ങള്‍; തട്ടിപ്പിന് കേസെടുത്തു

കനത്ത പോലീസ് കാവലിലായിരുന്നു സ്വാമിയുടെ സമാധിശ്രമം. സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ കളക്ടറും സ്ഥലത്തെത്തിയിരുന്നു
കുഴികുത്തി, സമാധിയ്ക്കായി കാത്തിരുന്ന് സ്വാമി; മരണം കാണാന്‍ എത്തിയത് ആയിരങ്ങള്‍; തട്ടിപ്പിന് കേസെടുത്തു

ചെന്നൈ; ജീവസമാധി പ്രഖ്യാപിച്ച് ആയിരങ്ങളെ വിളിച്ചുകൂട്ടിയ സ്വാമിയ്‌ക്കെതിരേ തട്ടിപ്പിന് കേസെടുത്ത്. തമിഴ്‌നാട് ശിവഗംഗയിലാണ് 'സമാധിനാടകം' അരങ്ങേറിയത്. പാസങ്കരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിക്കും വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനുമിടയില്‍ സമാധിയാകുമെന്നാണ് 71കാരനായ  ഇരുളര്‍സ്വാമി പ്രഖ്യാപിച്ചത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും മരിക്കാതിരുന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 

കനത്ത പോലീസ് കാവലിലായിരുന്നു സ്വാമിയുടെ സമാധിശ്രമം. സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ കളക്ടറും സ്ഥലത്തെത്തിയിരുന്നു. സമാധിയാകുന്നതിന് പ്രഖ്യാപിച്ച സമയപരിധി കഴിഞ്ഞതോടെ ദര്‍ശനം അവസാനിപ്പിച്ച സ്വാമി മറ്റൊരു ദിവസം ഇതിനുള്ള ശ്രമം നടത്തുമെന്ന് അറിയിച്ച് ധ്യാനസ്ഥലത്തുനിന്ന് മടങ്ങുകയായിരുന്നു. 'സമാധി'യായശേഷം ശരീരം മറവുചെയ്യുന്നതിന് 10 അടി നീളവും ആഴവുമുള്ള കുഴിയും ധാന്യമിരുന്ന സ്ഥലത്ത് കുഴിച്ചിരുന്നു.

സ്വാമിയുടെ 'ജീവസമാധി'ക്ക് സാക്ഷ്യംവഹിക്കാനും അനുഗ്രഹം നേടാനുമായി വ്യാഴാഴ്ച രാത്രിമുതല്‍ നാമജപത്തോടെ ജനങ്ങള്‍ തടിച്ചുകൂടി. സാമൂഹികമാധ്യമങ്ങളിലൂടെ വാര്‍ത്ത പടര്‍ന്നതോടെയാണ് കൂടുതല്‍ ആളുകളെത്തിയത്. നേരം പുലര്‍ന്നതോടെ, സമാധി മറ്റൊരു ദിവസമായിരിക്കുമെന്ന് അറിയിച്ച് സ്വാമിയും സഹായികളും മടങ്ങുകയായിരുന്നു. ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയെന്ന് ആരോപിച്ചാണ് ഇപ്പോള്‍ സ്വാമിയുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. സ്വാമിയുടെ മകനും സഹായികളായ അഞ്ചുപേരും കേസില്‍ പ്രതികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com