ജനപ്രതിനിധിക്കും ജാതിവെറിയില്‍ നിന്ന് രക്ഷയില്ല; ദലിത് ബിജെപി എംപിയെ ഗ്രാമത്തില്‍ കയറ്റാതെ തിരിച്ചയച്ച് നാട്ടുകാര്‍

ദലിത് വിഭാഗത്തില്‍പ്പെട്ട കര്‍ണാടക എംപിയെ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി നാട്ടുകാര്‍.
ജനപ്രതിനിധിക്കും ജാതിവെറിയില്‍ നിന്ന് രക്ഷയില്ല; ദലിത് ബിജെപി എംപിയെ ഗ്രാമത്തില്‍ കയറ്റാതെ തിരിച്ചയച്ച് നാട്ടുകാര്‍

ലിത് വിഭാഗത്തില്‍പ്പെട്ട കര്‍ണാടക എംപിയെ സ്വന്തം മണ്ഡലത്തിലെ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി നാട്ടുകാര്‍. ചിത്രദുര്‍ഗയിലെ ബിജെപി എംപി നാരായണസ്വാമിക്കാണ് ദുരനുഭവം സംഭവിട്ടിരിക്കുന്നത്. 

ഡോക്ടര്‍മാരും ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തുള്ളവരും ഉള്‍പ്പെടെയുള്ള സംഘവുമായി സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതാണ് എംപി. തുംകുര്‍ ജില്ലയിലെ പവഗട താലൂക്കിലാണ് എംപിയെത്തിയത്. എന്നാല്‍ ഇവിടേക്ക് പ്രവേശിക്കാന്‍ ഗ്രാമവാസികള്‍ അനുവദിച്ചില്ല. ഗൊള്ളരഹാട്ടിയിലേക്ക് താഴ്ന്ന ജാതിയില്‍പ്പെട്ടവരെ കയറ്റാനാകില്ലെന്ന് പറഞ്ഞ ഇവര്‍ എംപിയോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഒബിസി വിഭാഗത്തില്‍പ്പെട്ടവരാണ് എംപിയെ തടഞ്ഞത്. 

തുടര്‍ന്ന് നാട്ടുകാരുമായുള്ള തര്‍ക്കത്തിന് ശേഷം എംപിക്ക് സ്ഥലത്ത് നിന്ന് മടങ്ങിപ്പോകേണ്ടിവുന്നു. എംപിയെ തടഞ്ഞത് ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. എസ് സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സംവരണ സീറ്റാണ് ചിത്രദുര്‍ഗ ലോക്‌സഭാ മണ്ഡലം. 

സംഭവത്തില്‍ പ്രതിഷേധവുമായി ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ രംഗത്തെത്തി. എംപിയെ തടഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഉറപ്പായും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com