'തമിഴര്‍ നന്ദി കെട്ടവര്‍'; പൊന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം വിവാദത്തില്‍

'തമിഴര്‍ നന്ദി കെട്ടവര്‍'; പൊന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം വിവാദത്തില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: അമിത് ഷായുടെ ഹിന്ദി ഏകഭാഷാ വാദത്തെച്ചൊല്ലിയുള്ള വിവാദം തമിഴ്‌നാട്ടില്‍ പുതിയ വഴിത്തിരിവില്‍. തമിഴര്‍ക്കു നന്ദിയില്ലെന്ന മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പരാമര്‍ശമാണ് സംസ്ഥാനത്ത് ബിജെപിക്ക് തലവേദനയായിരിക്കുന്നത്. ഹിന്ദി ഭാഷാ വാദത്തിനെതിരെ ദ്രാവിഡ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നതിനിടെയാണ് പൊന്‍ രാധാകൃഷ്ണന്റെ പരാമര്‍ശം.

തമിഴിനെ രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഭാഷകളില്‍ ഒന്നായി പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്‌കൃതത്തിനേക്കാള്‍ പഴയ ഭാഷയാണ് തമിഴ്. തമിഴര്‍ക്കു ഭാഷാ സ്‌നേഹമുണ്ടെങ്കില്‍ ആ പ്രഖ്യാപനം ഒരു വര്‍ഷമെങ്കിലും ആഘോഷിക്കുമായിരുന്നു. തമിഴര്‍ നന്ദിയില്ലാത്തവരാണ് എന്നാണ് പൊന്‍ രാധാകൃഷ്ണന്‍ ഒരു പരിപാടിക്കിടെ പറഞ്ഞത്.

അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഡിഎംകെയും ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയും ഒരേ സ്വരത്തില്‍ ഹിന്ദിക്കെതിരെ രംഗത്തുവന്നു. ഇതിനിടെ മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ പൊന്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com