റാവുവിനെ കൊലപ്പെടുത്തിയത് മൂത്തമകനെന്ന് അനന്തിരവന്‍; അച്ഛന്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടെന്ന് മകള്‍; വിവാദം

റാവുവിനെ കൊലപ്പെടുത്തിയത് മൂത്തമകനെന്ന് അനന്തിരവന്‍; അച്ഛന്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടെന്ന് മകള്‍; വിവാദം

ഇന്നലെ രാവിലെയാണ് വീട്ടിലെയാണ് റാവുവിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

ഹൈദരാബാദ്; മുന്‍ ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറും മുതിര്‍ന്ന ടിഡിപി നേതാവുമായ കോഡേല ശിവകുമാര്‍ റാവുവിനെ മകന്‍ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധു. അനന്തരവന്‍ കാഞ്ചി സായിയാണ് റാവുവിന്റെ മൂത്ത മകന്‍ ശിവറാമിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ഇന്നലെ രാവിലെയാണ് വീട്ടിലെയാണ് റാവുവിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അതിന് പിന്നാലെ വിവാദം ശക്തമാവുകയാണ്. 

ശിവറാം സ്വത്ത് സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെന്നും ഇതിന്റെ പേരില്‍ ഭീഷണി മുഴക്കിയിരുന്നു എന്നുമാണ് കാഞ്ചിസായി പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗുണ്ടൂര്‍ പൊലീസിന് കത്തെഴുതി.  അതേസമയം, മൂത്തമകള്‍ വിജയലക്ഷ്മി ഈ ആരോപണം നിഷേധിച്ചു. പിതാവ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നതു താന്‍ കണ്ടതാണെന്നും ഡ്രൈവറെയും ഗണ്‍മാനെയും വിവരമറിയിച്ചതു താനാണെന്നും മകള്‍ പറയുന്നു. 

രാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണു റാവു മരിച്ചത്. സ്വവസതിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച റാവുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതിനിടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് ശിവപ്രസാദ് റാവു ജീവനൊടുക്കിയതെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ആരോപിച്ചു.

2014-19 കാലത്ത് ആന്ധ്ര സ്പീക്കറായിരുന്നു റാവു. ഈ വര്‍ഷം മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സാത്തേനപള്ളി മണ്ഡലത്തില്‍ ശിവപ്രസാദ് റാവു പരാജയപ്പെട്ടിരുന്നു. എന്‍.ടി. രാമറാവു. എന്‍. ചന്ദ്രബാബു നായിഡു എന്നിവരുടെ സര്‍ക്കാരുകളില്‍ ആഭ്യന്തരം, ജലസേചനം, പഞ്ചായത്തിരാജ്, ഗ്രാമവികസനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചയാളാണ് ശിവപ്രസാദ് റാവു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com