അപ്രതീക്ഷിമായി യശോദ ബെന്‍ മുന്നില്‍ ; സാരി സമ്മാനിച്ച മമത

അപ്രതീക്ഷിമായി യശോദ ബെന്‍ മുന്നില്‍ ; സാരി സമ്മാനിച്ച മമത
ട്വിറ്റര്‍
ട്വിറ്റര്‍

കൊല്‍ക്കത്ത: അപ്രതീക്ഷിതമായി വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാ ബെന്നിന് മമതാ ബാനര്‍ജിയുടെ വക സാരി സമ്മാനം. പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിക്കു പോവാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മമത യശോദാ ബെന്നിനെ കണ്ടത്. 

ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മമതയുടെ  കൂടിക്കാഴ്ച. രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ ആകാംക്ഷയുയര്‍ത്തിയ കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിക്കു പുറപ്പെടാന്‍ ചൊവ്വാഴ്ച കൊല്‍ക്കത്താ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത സമാഗമം. ഝാര്‍ഖണ്ഡിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടക്കയാത്രയ്ക്കായി കൊല്‍ക്കത്താ വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദാ ബെന്‍ എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മാധ്യമപ്രവര്‍ത്തകന്‍ ഇന്ദ്രോജിത് ട്വീറ്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com