ആദ്യം പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയി ഞങ്ങളെ കാണിക്കൂ;  മലാലയോട് ഹീന സിദ്ധു

കശ്മീരലെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിക്കെതിരെ ഇന്ത്യയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്
ആദ്യം പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയി ഞങ്ങളെ കാണിക്കൂ;  മലാലയോട് ഹീന സിദ്ധു

ശ്മീരലെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിക്കെതിരെ ഇന്ത്യയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. പാകിസ്ഥാനിലെ അവസ്ഥകള്‍ മറച്ചുവച്ച് കശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നതെന്തിനാണ് എന്നാണ് പ്രധാന ചോദ്യം. മലാലയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഷൂട്ടിങ് താരം ഹീന സിദ്ധു. 

'നിങ്ങളെപോലുള്ള പെണ്‍കുട്ടികള്‍ക്ക് അവിടെ പഠിക്കാന്‍ പറ്റില്ലെന്ന് പറയുകയും നിങ്ങളുടെ രാജ്യത്ത് നിന്ന് ഓടിപ്പോരുകയും ചെയ്തു. ഇനിയൊരിക്കലും പാkിസ്ഥാനിലേക്ക് ഇല്ല എന്നും നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത്. നിങ്ങളാദ്യം പാകിസ്ഥാനിലേയ്ക്ക് പോയി ഞങ്ങളെ കാണിക്കൂ.'ഹീന സിദ്ധു ട്വീറ്റ് ചെയ്തു.

കശ്മീരിലെ സവിശേഷ സാഹചര്യത്തില്‍ ഇടപെടണമെന്ന് മലാല ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിരുന്നു.  കുട്ടികള്‍ ഉള്‍പ്പെടെ തടവിലാക്കപ്പെട്ട 4000ത്തോളം പേരെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും മലാല ട്വീറ്റ് ചെയ്തു. നാല്‍പ്പത് ദിവസമായി സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെക്കുറിച്ചും വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്ന പെണ്‍കുട്ടികളെക്കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്ന് മലാല പറഞ്ഞു. 

'കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരിലെ ജനങ്ങളുമായും പത്രപ്രവര്‍ത്തകരുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും വിദ്യാര്‍ത്ഥികളുമായും സംസാരിക്കുകയായിരുന്നു. കശ്മീര്‍ ജനത പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. പൂര്‍ണ നിശബ്ദത എന്നാണ് സാഹചര്യത്തെക്കുറിച്ച് ഒരു പെണ്‍കുട്ടി പറഞ്ഞത്. എന്താണ് നടക്കുന്നത് എന്ന് ആരും അറിയുന്നില്ല. പട്ടാളക്കാരുടെ കാലൊച്ചകള്‍ മാത്രമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. 

ജീവിതത്തിന്റെ ലക്ഷ്യം നഷ്ടപ്പെട്ടതായി മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല. പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഭാവിയെക്കുറിച്ച് ആശങ്കയാണ്. സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്.' മലാല ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com