'മോദി ഞങ്ങള്‍ക്ക് ദൈവം'; ഹനുമാന്‍ പ്രതിഷ്ഠയ്‌ക്കൊപ്പം മോദി പ്രതിമയും 

പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങള്‍ക്ക് ദൈവമെന്ന് ബീഹാറിലെ അനന്ത്പുറിലെ 500ലേറെ വരുന്ന ഗ്രാമവാസികള്‍
'മോദി ഞങ്ങള്‍ക്ക് ദൈവം'; ഹനുമാന്‍ പ്രതിഷ്ഠയ്‌ക്കൊപ്പം മോദി പ്രതിമയും 

പറ്റ്‌ന:  പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങള്‍ക്ക് ദൈവമെന്ന് ബീഹാറിലെ അനന്ത്പുറിലെ 500ലേറെ വരുന്ന ഗ്രാമവാസികള്‍. താത്കാലികമായി പണിതുയര്‍ത്തിയ ക്ഷേത്രത്തില്‍ ഹനുമാന്‍ പ്രതിഷ്ഠയ്ക്ക് സമീപം മോദിയുടെ പ്രതിമയും ഇവര്‍ സ്ഥാപിച്ചു.

പ്രധാനമന്ത്രിയുടെ 69ാം ജന്മദിനമായ ഇന്നലെയാണ് ഹനുമാന്റെ പ്രതിമയ്ക്ക് തൊട്ടരികില്‍ മോദിയുടെ പ്രതിമയും സ്ഥാപിച്ചത്. ക്ഷേത്രത്തില്‍ എത്തിയ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ മോദിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി നിതീഷ് കുമാറിനെ താഴ്ത്തിക്കെട്ടാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

മോദി 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷം ഗ്രാമത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് മോദിയെ ദൈവത്തെ പോലെ കാണാന്‍ പ്രേരിപ്പിച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നു.ഗ്രാമത്തില്‍ ടാറിട്ട റോഡ് നിര്‍മ്മിച്ച ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവിടെ വൈദ്യുതിയും ലഭ്യമാക്കി. ഇതാണ് അദ്ദേഹത്തെ ദൈവതുല്യനാക്കിയതെന്നും ഇതിനാലാണ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ അദ്ദേഹത്തിന് അര്‍ഹമായ ഇടം നല്‍കിയതെന്നും നാട്ടുകാര്‍ പറഞ്ഞു.ബംഗാളില്‍ നിന്നുള്ള ഹിന്ദുക്കളാണ് ഈ ഗ്രാമത്തിലുള്ളവരില്‍ ഏറെയും. മോദി ഗ്രാമത്തിലെത്തണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആഗ്രഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com