വിദേശ ഫണ്ട് വാങ്ങി മതപരിവര്‍ത്തനം വേണ്ട; ചട്ടങ്ങള്‍ കര്‍ക്കശമാക്കി കേന്ദ്ര സര്‍ക്കാര്‍ 

വിദേശ ഫണ്ട് കൈപ്പറ്റുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ (എന്‍ജിഒ) മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍
വിദേശ ഫണ്ട് വാങ്ങി മതപരിവര്‍ത്തനം വേണ്ട; ചട്ടങ്ങള്‍ കര്‍ക്കശമാക്കി കേന്ദ്ര സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: വിദേശ ഫണ്ട് കൈപ്പറ്റുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ (എന്‍ജിഒ) മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍. മതപരിവര്‍ത്തന കേസുകളില്‍ പെടുന്ന സന്നദ്ധ സംഘടനകളെ വിദേശ ഫണ്ട കൈപ്പറ്റുന്നതില്‍നിന്ന് വിലക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

എന്‍ജിഒ ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ നേരിടുകയോ കുറ്റവാളിയാവുകയോ ചെയ്തിട്ടില്ലെന്നു സര്‍ക്കാരിനെ ബോധിപ്പിക്കണം. സമുദായ സൗഹാര്‍ദം തകര്‍ക്കുംവിധം മതപരിവര്‍ത്തനം നടത്തിയ വ്യക്തികളെ പൂര്‍ണമായി ഒഴിവാക്കാനാണ് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നത്. വിദേശഫണ്ട് കൈപ്പറ്റുന്ന എന്‍ജിഒകളിലെ ഡയറക്ടര്‍മാരോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ മാത്രം നല്‍കേണ്ടിയിരുന്ന സത്യവാങ്മൂലമാണ് എല്ലാവര്‍ക്കും ബാധമാക്കിയത്.

വിദേശ യാത്രയില്‍ എന്‍ജിഒ അംഗം അടിയന്തര ചികില്‍സ നേടിയാല്‍ ഒരു മാസത്തിനകം സര്‍ക്കാരിനെ അറിയിക്കണം. ആശുപത്രിച്ചെലവിന്റെ സ്രോതസ്സ്, പണത്തിനു രൂപയുമായുള്ള വിനിമയമൂല്യം, എങ്ങനെയാണ് പണം ലഭിച്ചത് തുടങ്ങിയവ ഉള്‍പ്പെടുത്തണം. 

എന്‍ജിഒകള്‍ വിദേശഫണ്ട് കൈപ്പറ്റുന്നതില്‍ പുതിയ തീരുമാനം തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷം എന്‍ജിഒ പ്രവര്‍ത്തനങ്ങളില്‍ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ തുടര്‍ച്ചയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com