സുഖോയില്‍ നിന്ന് അസ്ത്രം തൊടുത്തു; പരീക്ഷണം വിജയം; അഭിമാനനേട്ടം

മണിക്കൂറില്‍ 5,555 കിലോമീറ്ററിലധികം വേഗത്തില്‍ മിസൈലിന് ലക്ഷ്യത്തിലേക്ക് പറക്കാന്‍ കഴിയും
സുഖോയില്‍ നിന്ന് അസ്ത്രം തൊടുത്തു; പരീക്ഷണം വിജയം; അഭിമാനനേട്ടം

ഭുവനേശ്വര്‍: എയര്‍ടുഎയര്‍ മിസൈല്‍ അസ്ത്ര ഇന്ത്യന്‍ വ്യോമസേന ഒഡീഷ തീരത്ത് നിന്ന്  വിജയകരമായി പരീക്ഷിച്ചു. ഉപയോക്തൃ പരീക്ഷണങ്ങളുടെ ഭാഗമായി സുഖോയ് 30 എംകെഐയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലാണ് അസ്ത്ര. പശ്ചിമ ബംഗാളിലെ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സുഖോയ്30 എംകെഐ യുദ്ധവിമാനം ഉപയോഗിച്ചാണ് മിസൈല്‍ പരീക്ഷണം നടത്തിയത്.

വിവിധ റഡാറുകള്‍, ഇലക്ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിങ് സിസ്റ്റം (ഇഒടിഎസ്), സെന്‍സറുകള്‍ എന്നിവ ഉപയോഗിച്ച് മിസൈല്‍ ട്രാക്കുചെയ്താണ് പരീക്ഷണം വിജയകരമായി നടപ്പിലാക്കിയത്. ടെസ്റ്റ് വിജയകരമായി നടത്തിയതിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഡിആര്‍ഡിഒ, വ്യോമസേന ടീമുകളെ അഭിനന്ദിച്ചു.

70 കിലോമീറ്ററിലധികം ദൂരപരിധിയില്‍ പ്രയോഗിക്കാന്‍ ശേഷിയുളള തദ്ദേശീയമായി നിര്‍മിച്ച ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ടുഎയര്‍ മിസൈലാണ് അസ്ത്ര. മണിക്കൂറില്‍ 5,555 കിലോമീറ്ററിലധികം വേഗത്തില്‍ മിസൈലിന് ലക്ഷ്യത്തിലേക്ക് പറക്കാന്‍ കഴിയും. ഇതിന് 15 കിലോഗ്രാം വരെ പോര്‍മുന വഹിക്കാന്‍ കഴിയും. ഡിആര്‍ഡിഒയും മറ്റ് 50 പൊതു, സ്വകാര്യ സ്ഥാപനങ്ങളും ചേര്‍ന്നാണ് അസ്ത്ര മിസൈല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com