വിക്രം ലാന്‍ഡറിന്റെ ആയുസ് നാളെ തീരും, അവസാന ഘട്ട ശ്രമങ്ങളുമായി ഐഎസ്ആര്‍ഒ

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ഭാഗത്തെ ചാന്ദ്രപകല്‍ നാളെ അവസാനിക്കും. ഇതോടെ ലാന്‍ഡറില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ക്ക് സൗരോര്‍ജം ലഭിക്കില്ല
വിക്രം ലാന്‍ഡറിന്റെ ആയുസ് നാളെ തീരും, അവസാന ഘട്ട ശ്രമങ്ങളുമായി ഐഎസ്ആര്‍ഒ

ബംഗളൂരു: വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള അവസാന വട്ട ശ്രമങ്ങളില്‍ ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ 2ന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിന്റേയും, അതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റേയും ബാറ്ററിയുടെ ആയുസ് നാളെ വരയെ ഉള്ളുവെന്നതാണ് ആശങ്ക തീര്‍ക്കുന്നത്. 

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ ഭാഗത്തെ ചാന്ദ്രപകല്‍ നാളെ അവസാനിക്കും. ഇതോടെ ലാന്‍ഡറില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ക്ക് സൗരോര്‍ജം ലഭിക്കില്ല. -240 ഡിഗ്രി സെല്‍ഷ്യസിലായിരിക്കും ഈ സമയം ഇവിടെ താപനില. ഈ താപനിലയില്‍ പ്രഗ്യാന്‍ റോവര്‍ പോലെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാവും. ഈ സാഹചര്യത്തില്‍ ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒയും നാളത്തെയോടെ അവസാനിപ്പിച്ചേക്കും. 

ഭൂമിയിലെ 14 ദിനങ്ങളാണ് ലാന്‍ഡറിനും റോവറിനും ആയുസ് കണക്കാക്കിയിരുന്നത്. ഇത് ഒരു ചാന്ദ്രദിനമാണ്. ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള അവസാനഘട്ട ശ്രമങ്ങളിലേക്ക് കടക്കവെ പിന്തുണ നല്‍കിയവര്‍ക്കെല്ലാം ഐഎസ്ആര്‍ഒ നന്ദി പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജമേകി മുന്നോട്ടു പോകാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com