സാമ്പത്തിക ഉത്തേജനത്തിന് വീണ്ടും നടപടികള്‍; ചെറുകിട വായ്പകള്‍ കൂടുതല്‍ അനുവദിക്കാന്‍ നിര്‍ദേശവുമായി സര്‍ക്കാര്‍

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
സാമ്പത്തിക ഉത്തേജനത്തിന് വീണ്ടും നടപടികള്‍; ചെറുകിട വായ്പകള്‍ കൂടുതല്‍ അനുവദിക്കാന്‍ നിര്‍ദേശവുമായി സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക ഉത്തേജനത്തിന് കൂടുതല്‍ നടപടികള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ചെറുകിട വായ്പകള്‍ കൂടുതലായി അനുവദിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

ബാങ്ക് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വായ്പ എടുക്കുന്നതിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി അവര്‍ പറഞ്ഞു. 

രാജ്യത്തെ 400 ജില്ലകളില്‍ വായ്പാ മേളകള്‍ സംഘടിപ്പിച്ച് പുതിയ ഉപഭോക്താക്കളെ ബാങ്കുകള്‍ കണ്ടെത്തണം. ആദ്യഘട്ടം ഈ മാസം 29ന് പൂര്‍ത്തിയാക്കണം. അടുത്ത മാസം 10 നും 15 നുമിടയില്‍ രണ്ടാം ഘട്ടവും പൂര്‍ത്തീകരിക്കണം. 

ഭവന, കാര്‍ഷിക വായ്പകള്‍ക്ക് പ്രാധാന്യം നല്‍കണം. ദീപാവലി അടക്കം ഉത്സവ സീസണില്‍ പരമാവധി വായ്പ ലഭ്യമാക്കണം. വായ്പ തിരിച്ചടവ് മുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ക്കെതിരെ ഉടന്‍ നടപടി പാടില്ലെന്നും  ധനമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശിച്ചു.

അതിനിടെ, വിവിധ മേഖലകളില്‍ നികുതി ഇളവ് തീരുമാനിക്കുന്ന നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ നാളെ ഗോവയില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com