കാമുകന്റെ ചോദ്യത്തില്‍ വീണു, വീഡിയോ ചാറ്റില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു,റെക്കോര്‍ഡ് ചെയ്ത് ആപ്പില്‍ അപ്‌ലോഡ്, ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍; പരാതിയുമായി മുംബൈ മോഡല്‍ 

നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ കാമുകന്‍ ശ്രമിക്കുന്നതായി മോഡലിന്റെ പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ കാമുകന്‍ ശ്രമിക്കുന്നതായി മോഡലിന്റെ പരാതി. മുംബൈ മോഡലാണ് തന്റെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍  കാമുകന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് പൊലീസിനെ സമീപിച്ചത്.

കഴിഞ്ഞവര്‍ഷം സാമൂഹ്യമാധ്യമം വഴിയാണ് 30കാരിയായ മുംബൈ മോഡലിനെ യുവാവ് പരിചയപ്പെടുന്നത്. തുടര്‍ച്ചയായ വീഡിയോ ചാറ്റിലൂടെ ഇരുവരും അടുത്തു. തുടര്‍ന്ന് വിവാഹം വാഗ്ദാനം നല്‍കി യുവാവ് കബളിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസിന് ആധാരം.

തന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച കാമുകന്‍, ഒരു സുപ്രഭാതത്തില്‍ നഗ്നചിത്രങ്ങള്‍ അയച്ചുതരാന്‍ മോഡലിനോട് ആവശ്യപ്പെടുകയായിരുന്നു. ആദ്യം ആവശ്യം നിരസിച്ചുവെങ്കിലും തന്നില്‍ വിശ്വാസമില്ലേ എന്ന ചോദ്യത്തിന്റെ സമ്മര്‍ദത്തില്‍ നഗ്നചിത്രങ്ങള്‍ അയച്ചു കൊടുക്കാന്‍ നിര്‍ബന്ധിതയായെന്ന് മോഡല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

കാമുകനെ വിശ്വസിച്ച് ലൈവ് വീഡിയോ ചാറ്റിനിടെ ഭാഗികമായി തന്റെ ശരീരഭാഗങ്ങള്‍  യുവതി പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവ് ചില സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇതിന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. തുടര്‍ന്ന് നാലുലക്ഷം രൂപ തന്നില്ലായെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്തതായി പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

പണം വേണമെന്ന ആവശ്യം ആദ്യം നിരസിച്ചപ്പോള്‍, യുവാവ് നഗ്ന വീഡിയോ ഇയാളുടെ സുഹൃത്തിന് കൈമാറി. ഇത് ആപ്പില്‍ അപ് ലോഡ് ചെയ്തതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ മോഡല്‍ കാമുകനെ വിളിച്ചപ്പോള്‍ ആപ്പില്‍ നിന്ന് വീഡിയോ ഡീലിറ്റ് ചെയ്യാന്‍ നാലുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മോഡല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com