'നയാ പൈസയില്ല കയ്യില്‍...'; തൊഴിലില്ലായ്മക്ക് എതിരെ ഷൂ പോളിഷ് ചെയ്യല്‍ സമരവുമായി എന്‍എസ്‌യുഐ

തൊഴിലില്ലായ്മയ്ക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ
'നയാ പൈസയില്ല കയ്യില്‍...'; തൊഴിലില്ലായ്മക്ക് എതിരെ ഷൂ പോളിഷ് ചെയ്യല്‍ സമരവുമായി എന്‍എസ്‌യുഐ

ബംഗളുരു: തൊഴിലില്ലായ്മയ്ക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ. ഷൂ പോളിഷ് ചെയ്തും പഴങ്ങളും പച്ചക്കറി വിറ്റുമാണ് എന്‍എസ്‌യുഐ പ്രതിഷേധം നടത്തിയിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗയിലാണ് എന്‍എസ്‌യുഐ പ്രതിഷേധം സംഘടിപ്പിച്ചത്. 

ബസ് സ്റ്റാന്റില്‍ പഴങ്ങളും പച്ചക്കറികളുമായി എത്തിയ വദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയായിരുന്നു. ഓട്ടോമൊബൈല്‍ രംഗത്തെ തകര്‍ച്ചയും തൊഴിലില്ലായ്മയും മുന്‍നിര്‍ത്തിയായിരുന്നു പ്രതിഷേധം. 

രാജ്യത്തെ ഷോപ്പിങ് മാളുകള്‍ മരുഭൂമികളായി. കാറുകളുടെയും ട്രക്കുകളുടെയും വില്‍പ്പന കുറഞ്ഞു.പാവപ്പെട്ട കുട്ടികള്‍ക്ക് ബിസ്‌ക്കറ്റ് വാങ്ങാന്‍ പോലും കയ്യില്‍ കാശില്ല. ജിഡിപി വളര്‍ച്ച അഞ്ചു ശതമാനമായി കുറഞ്ഞു. വാഹനത്തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നു. ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നു, തൊഴിലുമില്ല, സര്‍ക്കാരുമില്ല- എന്‍എസ്‌യുഐ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com