ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്; അതിര്‍ത്തിയില്‍ കനത്ത സന്നാഹവുമായി പൊലീസ്

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്ന് ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്
ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്; അതിര്‍ത്തിയില്‍ കനത്ത സന്നാഹവുമായി പൊലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്ന് ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്. ഭാരതീയ കിസാന്‍ സംഘതന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിനെ കരുതി ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ വലിയ തോതില്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. 

കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളുക, കരിമ്പ് വിളകള്‍ക്ക് മതിയായ വില നല്‍കുക, വൈദ്യുതി നിരക്കുകള്‍ കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. 

കര്‍ഷകരുടെ മാര്‍ച്ച് കടന്നുവരുന്നതിനാല്‍ പലയിടങ്ങളിലും ഗതാഗത തടസ്സം നേരിട്ടു. എന്‍എച്ച് 9, എന്‍എച്ച്24കളില്‍ ഗതാഗത കുരുക്കുണ്ടായി. അക്ഷര്‍ധാം വഴിയാണ് മാര്‍ച്ച് നടത്തുന്നത്. 

ഡല്‍ഹി, ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ വലിയ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. നോയിഡ ജില്ലാ ഭരണകൂടവുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് നടത്തുന്നത്. 

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന്‍രെ ആനുകൂല്യം ലഭിച്ചത് വളരെക്കുറച്ച് കര്‍ഷകര്‍ക്ക്  മാത്രമാണെന്ന് സമര നേതാവ് താക്കൂര്‍ പൂരന്‍ സിങ് പറഞ്ഞു. ഇനിയും ആയിരക്കണക്കിന് കര്‍ഷകരാണ് ദുരിതം അനുഭവിക്കുന്നതെന്നും സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com