മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും; കേരളത്തിലെ 5 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും

ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യുഡല്‍ഹിയിലെ ആസ്ഥാനത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനം നടത്തും
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിക്കും; കേരളത്തിലെ 5 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യുഡല്‍ഹിയിലെ ആസ്ഥാനത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനം നടത്തും. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമോയെന്ന് വ്യക്തമല്ല. 

ഘട്ടംഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയതി ഇന്ന് പ്രഖ്യാപിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. 

തെരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കാനിരിക്കെ മഹാരാഷ്ട്രയിലേക്കാണ് ദേശിയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ. തുല്യസീറ്റുകള്‍ക്കായി ബിജെപിയുമായി അവസാന വട്ട വിലപേശലിലാണ് ശിവസേന. ദേശിയതയും, രാജ്യ സുരക്ഷയും അജണ്ടയാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ നീക്കം. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കടക്കുമ്പോള്‍ അതിനെതിരായ ജനങ്ങളുടെ പ്രതികരണം എങ്ങനെയെന്നും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കും. മോദി സര്‍ക്കാരിന്റെ സമീപകാല പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി തെരഞ്ഞെടുപ്പ് ഫലം വ്യാഖ്യാനിക്കപ്പെടും എന്നതിനാല്‍ വലിയ വിജയം നേടിയെടുക്കുകയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ സീറ്റുകള്‍ തുല്യമായി പങ്കുവെച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോണ്‍ഗ്രസും ബിജെപിയും ബിജെപിയുടെ അജണ്ടകളെ എങ്ങനെ പ്രതിരോധിക്കുമെന്നതും അറിയേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com