മുംബൈ നഗരത്തിലെ ഗ്യാസ് ചോര്‍ച്ച, മണം വന്ന വഴി കണ്ടെത്താനാവാതെ അധികൃതര്‍

മുംബൈ നഗരത്തിലെ ഗ്യാസ് ചോര്‍ച്ച, മണം വന്ന വഴി കണ്ടെത്താനാവാതെ അധികൃതര്‍

ഒരു ദിവസം പിന്നിടുമ്പോഴും ഈ മണം എവിടെ നിന്ന് എങ്ങനെ വന്നുവെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ല

മുംബൈ: നഗരത്തില്‍ ഗ്യാസ് ചോര്‍ച്ചയെന്ന രീതിയില്‍ വന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അധികൃതര്‍. ഗ്യാസ് മണക്കുന്നതായി വിവിധ ഇടങ്ങളില്‍ നിന്ന് ജനങ്ങള്‍ അറിയിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ഒരു ദിവസം പിന്നിടുമ്പോഴും ഈ മണം എവിടെ നിന്ന് എങ്ങനെ വന്നുവെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ല. 

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ഇന്ന് ചേരും. മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, രാഷ്ട്രീയ കെമിക്കല്‍ ഫെര്‍ട്ടിലൈസര്‍, ദേശിയ ദുരന്ത നിവാരണ സേന എന്നിവയുടെ പ്രതിനിതികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം. 

വ്യാഴാഴ്ച രാത്രി 10.30ടെയാണ് നഗരത്തില്‍ ഗ്യാസിന്റെ മണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഘട്ട്കാപോര്‍, ചെമ്പ്ൂര്‍, മരോള്‍, പൊവായ്, ഭന്ദ്ര, ഖാര്‍, അന്ധേരി എന്നീ സ്ഥലങ്ങളിലാണ് ഗ്യാസിന്റെ മണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാത്രി 8.39നും, 11.43നും ഇടയില്‍ 82 ഫോണ്‍ കോളുകളാണ് മുംബൈ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് ഇതുമായി ബന്ധപ്പെട്ട് എത്തിയത്. 

രാഷ്ട്രിയ കെമിക്കല്‍ ഫെര്‍ട്ടിലൈസറിന്റെ ചെമ്പൂര്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്നാണ് മണം വന്നതെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു എങ്കിലും ആര്‍സിഎഫിന്റെ വക്താവ് ഇത് നിഷേധിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com