സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തരുത്: അതിക്രമമായി കണക്കാക്കുമെന്ന് കോടതി

സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ ഐപിസി 509,323 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തരുത്: അതിക്രമമായി കണക്കാക്കുമെന്ന് കോടതി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരേ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നത് അതിക്രമമായി കണക്കാക്കുമെന്ന് ഡല്‍ഹി കോടതി. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വസുന്ധര ആസാദ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭര്‍തൃസഹോദരന്‍ തനിക്കുനേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ പരാതി. 2014ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ ഐപിസി 509,323 വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ തനിക്കെതിരെയുള്ള യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്വത്തുത്തര്‍ക്കത്തിന്റെ ഭാഗമായാണ് ഈ കള്ളപരാതി നല്‍കിയതെന്നുമാണ് പ്രതിയുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com