ഗതാഗത നിയമലംഘനങ്ങള്‍ക്ക് പുല്ലുവില; ഓട്ടോയില്‍ 20 കുട്ടികള്‍; അമ്പരന്ന് പൊലീസും പൊതുജനവും; (വീഡിയോ)

ഓട്ടോറിക്ഷയില്‍ നിന്ന് കുട്ടികളുടെ എണ്ണമെടുത്താണ് പൊലീസുകാര്‍ പുറത്തിറക്കിയത്
ഗതാഗത നിയമലംഘനങ്ങള്‍ക്ക് പുല്ലുവില; ഓട്ടോയില്‍ 20 കുട്ടികള്‍; അമ്പരന്ന് പൊലീസും പൊതുജനവും; (വീഡിയോ)

ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ നിലവില്‍ വന്നതിന് പിന്നാലെ രാജ്യത്തെങ്ങും പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം നിയമങ്ങള്‍ വന്നിട്ടുപോലും പാഠം പഠിക്കാത്ത ഒരാളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു ഓട്ടോയില്‍ 20 കുട്ടികളെ കയറ്റിയെത്തിയ ഡ്രൈവറാണ് ഇവിടെ പിടിയിലായത്. സൂറത്ത് ചൗക് ബസാര്‍ മേമോന്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. പൊലീസ് പരിശോധനയിലാണ് ജനത്തെ പോലും അമ്പരപ്പിച്ച ഓട്ടോ യാത്ര. 

ഓട്ടോറിക്ഷയില്‍ നിന്ന് കുട്ടികളുടെ എണ്ണമെടുത്താണ് പൊലീസുകാര്‍ പുറത്തിറക്കിയത്. ഇതിന്റെ വീഡിയോയും എടുത്തിരുന്നു. ആദ്യ തവണയായതിനാല്‍ 500 രൂപയുടെ പിഴയാണ് ഓട്ടോ ഡ്രൈവര്‍ക്ക് ശിക്ഷയായി നല്‍കിയത്. വിഡിയോ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com