വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല; കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി
വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല; കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി

ഭുബനേശ്വര്‍: വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ചാണ് മന്ത്രിയുടെ പ്രസ്താവന. 

ബിജെപിയുടെ കടുത്ത എതിരാളികള്‍ പോലും 370എടുത്തുകളയുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് എതിര്‍ത്തു. പാക് അധീന കശ്മീരും സിയാച്ചിനും ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞതാണ്- സാരംഗി പറഞ്ഞു. 

ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം അനുച്ഛേദം എടുത്തുകളഞ്ഞതില്‍ ഏറ്റവും വലിയ മുറിവേറ്റത് ചിതറിപ്പോയ പ്രതിപക്ഷത്തിനും ഭീകരര്‍ക്കുമാണ്. കശ്മീരില്‍ ആളുകള്‍ ഭൂമി വാങ്ങാന്‍ തുടങ്ങിയെന്നും കശ്മീരികള്‍ക്ക് പെണ്‍മക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവാഹം ചെയ്തയയ്ക്കാന്‍ അവസരമൊരുങ്ങിയെന്നും സാരംഗി ഭുബനേശ്വറില്‍ സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണയോഗത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com