ഇതാ നെഹ്‌റുവിന്റെ അമേരിക്കയിലെ യഥാര്‍ത്ഥ ചിത്രം; മുന്‍ പ്രധാനമന്ത്രിയെ കാണാന്‍ വന്ന വലിയ ആള്‍ക്കൂട്ടം, പുതിയ ചിത്രവുമായി തരൂര്‍

ഇപ്പോള്‍ നെഹ്‌റുവിന് അമേരിക്കയില്‍ ലഭിച്ച സ്വീകരണത്തിന്റെ ചിത്രവുമായി രംഗത്ത് വന്നിരിക്കുകയാണ് തരൂര്‍. 
ഇതാ നെഹ്‌റുവിന്റെ അമേരിക്കയിലെ യഥാര്‍ത്ഥ ചിത്രം; മുന്‍ പ്രധാനമന്ത്രിയെ കാണാന്‍ വന്ന വലിയ ആള്‍ക്കൂട്ടം, പുതിയ ചിത്രവുമായി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ലഭിച്ച വലിയ സ്വീകരണത്തെക്കാള്‍ ഗംഭീര സ്വീകരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ലഭിച്ചിരുന്നു എന്ന് കാട്ടി ശശി തരൂര്‍ എംപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം മാറിപ്പോയത് വിവാദമായിരുന്നു. അമേരിക്കയ്ക്ക് പകരം നെഹ്‌റു സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചപ്പോള്‍ ഉള്ള ഫോട്ടോ ആയിരുന്നു തരൂര്‍ പോസ്റ്റ് ചെയ്തത്. ഇന്ദിരയ്ക്കും നെഹറുവിനും ലഭിച്ച സ്വീകരണം എന്ന് എഴുതിയപ്പോള്‍ ഇന്ദിര 'ഇന്ത്യ' ആയിപ്പോയതും പരിഹാസങ്ങള്‍ക്ക് വിധേയമായി. ഇപ്പോള്‍ നെഹ്‌റുവിന് അമേരിക്കയില്‍ ലഭിച്ച സ്വീകരണത്തിന്റെ ചിത്രവുമായി രംഗത്ത് വന്നിരിക്കുകയാണ് തരൂര്‍. 

1949ല്‍ നെഹ്‌റു അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച ചിത്രമാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിനില്‍ നെഹ്‌റുവിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയ ചിത്രമാണ് തരൂര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമേരിക്കയില്‍ ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമാണ് ഹൗഡി മോദി ചടങ്ങില്‍ നരേന്ദ്ര മോദിക്ക് ലഭിച്ചത് എന്ന പ്രചാരണത്തിന് എതിരെയായിരുന്നു തരൂര്‍ നെഹ്‌റുവിന്റെ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്.ആദ്യം പോസ്റ്റ് ചെയ്ത ചിത്രം മാറിപ്പോയെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് പുതിയ ചിത്രവുമായി തരൂര്‍ രംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com